Monday, 7 March 2016
Thursday, 25 February 2016
"മനസ്സ് അത്യന്തം രഹസ്യമയമാണ് .ഏതു നിമിഷത്തിലാണ് മനസ്സിന് പരിവർത്തനം വരുന്നതെന്ന് പറയാൻ പ്രയാസം . അലംഖ്യമായ പർവതമെന്നു കരുതിയിരുന്നത് പൊടുന്നനെ മേഘമാലകൾ പോലെ മറഞ്ഞു പോകുന്നു . അഭിമാനം ഉദ്വേഗമായി മാറുന്നു . ഇതൊരിക്കലും സംഭവിക്കുകയില്ല എന്ന് കരുതപ്പെട്ടിരിക്കുന്നത് നിഷ്പ്രയാസം സംഭവിക്കും എന്ന സ്ഥിതിയിലാകുന്നു .
മനുഷ്യൻ ഏറ്റവും അധികം നിസ്സഹായനായി തീരുന്നത് സ്വന്തം മനസ്സിന്റെ മുന്നിലാണ്. അവനു ലോകത്തിലെ മറ്റെല്ലാ ശക്തികളുടെയും കരുത്തനായ യജമാനനാകാൻ കഴിയും . എന്നാൽ സ്വന്തം മനസ്സിന്റെ മുന്നിൽ ദുർബലനായ ദാസൻ മാത്രമാണ് . "
ബകുളിന്റെ കഥ
ആശാപൂർണ്ണാ ദേവി
മനുഷ്യൻ ഏറ്റവും അധികം നിസ്സഹായനായി തീരുന്നത് സ്വന്തം മനസ്സിന്റെ മുന്നിലാണ്. അവനു ലോകത്തിലെ മറ്റെല്ലാ ശക്തികളുടെയും കരുത്തനായ യജമാനനാകാൻ കഴിയും . എന്നാൽ സ്വന്തം മനസ്സിന്റെ മുന്നിൽ ദുർബലനായ ദാസൻ മാത്രമാണ് . "
ബകുളിന്റെ കഥ
ആശാപൂർണ്ണാ ദേവി
Saturday, 23 January 2016
ചില കവിതകൾ അങ്ങനെയാണ്
അത് ഹൃദയം കൊണ്ടെഴുത്തണം
അതൊരു പക്ഷെ എന്റെ നഷ്ടങ്ങളെ
കുറിച്ചാകാം അതുമല്ലെങ്കിൽ എന്റെ വേദനകളെ
കുറിച്ചാകാം അതുമല്ലെങ്കിൽ എന്റെ പ്രണയത്തെ
കുറിച്ചാകാം
ഇതിനുമപ്പുറം എഴുതുവാൻ
എന്റെ ജീവിതത്തിൽ;ഇനി എന്താണ് ഉള്ളത്
ഇത് വെറും അക്ഷരങ്ങൾ ആണ്
എന്നിൽ ഉറവ പൊട്ടിയ ഞാൻ ചുമക്കുന്ന
ഞാൻ പിറവി കൊടുക്കുന്ന അക്ഷരങ്ങൾ
ഞാൻ നഷ്ടപ്പെടുത്താൻ കൊതിക്കുന്ന
എന്റെ സ്വത്വം ..ഒരു പക്ഷെ ഞാൻ നേടാൻ കൊതിക്കുന്നതും
പക്ഷെ ഈ ലോകത്തിൽ ഏറ്റവും അധികം
ധൈര്യം വേണ്ടത് ഞാൻ ആയി തന്നെ ജീവിച്ചു
ഞാൻ ആയി തന്നെ മരിക്കാനാണ് .....
നമുക്ക് കഴിയാതെ പോകുന്നതും അതൊക്കെ തന്നെ
Tuesday, 12 January 2016
കാഫ്ക ഞാൻ നിന്റെ പ്രണയ ലേഖനങ്ങൾ വായിച്ചിട്ടില്ല
ഇനിയൊട്ടു വായിക്കുകയും ഇല്ല
നിന്റെയും എന്റെയും പ്രണയം ഒന്ന് തന്നെ
അത് പഴയ പല ഓർമ്മകളുടെയും കുഴിച്ചു മൂടലും
പുതിയ ഓർമ്മകളുടെ സൃഷ്ടിക്കലുമാണ്ഒടുവിൽ നിന്റെ ഞരമ്പുകൾ തുളയ്ക്കുന്ന വേദനയോടെ
എല്ലാ ഓർമ്മകളെയും നീ തൂത്തെറിയും
എന്നിട്ടോ നീ പിന്നെയും പഴയ പ്രണയത്തിന്റെ പുതിയ തീരം തേടി പോകും
ഒരു ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ അല്ലേ കാഫ്ക ?
ഒടുവിൽ ഒരു പ്രണയത്തിനും പിടി കൊടുക്കാതെ
മറവി ബാധിച്ചു നീയും ഞാനും ശിഷ്ട കാലം
എന്തെങ്കിലും എഴുതി വയ്ക്കും
പുറകെ വരുന്ന വിഡ്ഢി കോമരങ്ങൾ
അത് വായിച്ചു രസിക്കട്ടെ ..അത്ര തന്നെ ..
Subscribe to:
Posts (Atom)




