Sunday, 14 August 2016

ഒടുവിലായി  ഞാനൊരു കുറിപ്പെഴുതി
പഠിച്ചതും പഠിപ്പിച്ചതും ഒക്കെ
ചേർത്ത് വച്ചൊരു കുറിപ്പ്
നിങ്ങൾ പറയും അതൊരു മരണക്കുറിപ്പാണെന്നു
പക്ഷെ എനിക്കത് എന്റെ ജീവിതത്തിന്റെ കുറിപ്പാണു
പിന്നിട്ട കാലവും കോലവും കുത്തിക്കുറിച്ചൊരു കണക്കു പുസ്തകം
ഒടുവിലൊരു അടിവരയിൽ പിണഞ്ഞു  കിടക്കുന്നു
ലാഭവും നഷ്ടവും !
വെട്ടിത്തിരുത്തലുകളില്ല , മായ്ച്ചെഴുത്തുകളില്ല
ഇനി മടങ്ങാം ഒരു പിടി മണ്ണിലോ
ഒരു തിരി അന്ഗ്നി നാളത്തിലോ
ഒടുവിലീ കുറിപ്പും ഉള്ളിലെ ഈ  മിടിപ്പും
മറവിയെന്ന അത്ഭുത ശിശുവിൽ വിലയം പ്രാപിച്ചു കൊള്ളും !

Thursday, 7 July 2016

ഞാൻ അതെന്താണ് ?
അതാണ് ചോദ്യം ..
നിങ്ങളെ കുഴക്കുന്ന എന്നെ കുഴക്കുന്ന ചോദ്യം !
ഞാൻ അതു  വെറും ഉടലെന്നു ലോകം
 ഉയിരോ അതു വെറും മിഥ്യയെന്നും അവർ !
നിനക്കതിനെ അണിയിച്ചൊരുക്കാം
ലോകമത് ആസ്വദിക്കും ആവോളം
പക്ഷെ ഉയിർ അതിനെയങ്ങു പൂട്ടിയേരെ
കടും ചങ്ങലപ്പൂട്ടിനു .
നിനക്ക് സത്തയില്ല ശബ്ദമില്ല
 ഉടൽ മാത്രമേയുള്ളൂ , അതേ പാടുള്ളൂ
ഞാൻ ഉറക്കെ  പറയാൻ നോക്കി
ഇപ്പറഞ്ഞതെല്ലാം ചേർന്നതാണ് ഞാൻ എന്നു
പക്ഷെ ഉയിരിന്റെ ശബ്ദം
ഉടലിൽ എവിടെയോ കുടുങ്ങിപ്പോയി ,
ആരോ കുടുക്കിക്കളഞ്ഞു !



Monday, 25 April 2016

നന്ദി ....നന്ദി..... അടുത്ത വർഷവും   നീ  ഇതേ പോലെ നല്ല സമ്മാനങ്ങൾ തന്നാൽ കൊള്ളാം .. 


ശ്രീക്കു ........നീയും അവനും എന്നെ ഞെട്ടിച്ചു ശെരിക്കും ..
രണ്ടും തന്ന  എട്ടിന്റെ സമ്മാനത്തിനു  നന്ദി

അടുത്ത വർഷം ഇതിലും ഗംഭീരമാക്കണം ...

ഇനീം ഇതേപോലെ ഒരുപാട്  സന്തോഷമുള്ള പണികൾ പ്രതീക്ഷിച്ചു കൊള്ളുന്നു ...നിങ്ങൾക്ക്  എല്ലാ ഭാവുകങ്ങളും ...


birthday - it's something special for everybody.
 and my dear ones made it so much special .. thakzzzzz so much .....

i know there is no need of thanking ...എന്നാലും ഇരിക്കട്ട് ഒരു സ്റ്റൈൽ നു ..

ANYWAY ONCE AGAIN THANK UUUUUUUU...




Monday, 7 March 2016

അതൊരു ഭ്രൂണമായിരുന്നു
ജീവന്റെ ഭ്രൂണം ഭാവിയുടെ ഭ്രൂണം
അതിനൊരു ലിംഗമുണ്ടായിരുന്നു
പക്ഷെ മതമില്ലയിരുന്നു രാഷ്ട്രീയവും
അത് കൊണ്ടാകാം കൊല്ലപ്പെട്ട അതിനു വേണ്ടി
കൊടിതോരണങ്ങളോ മുദ്രാവാക്യങ്ങളോ ഉയരാതിരുന്നത് ...

Thursday, 25 February 2016

"മനസ്സ് അത്യന്തം രഹസ്യമയമാണ് .ഏതു  നിമിഷത്തിലാണ് മനസ്സിന് പരിവർത്തനം വരുന്നതെന്ന് പറയാൻ പ്രയാസം . അലംഖ്യമായ പർവതമെന്നു കരുതിയിരുന്നത് പൊടുന്നനെ മേഘമാലകൾ  പോലെ മറഞ്ഞു പോകുന്നു . അഭിമാനം ഉദ്വേഗമായി മാറുന്നു . ഇതൊരിക്കലും സംഭവിക്കുകയില്ല എന്ന് കരുതപ്പെട്ടിരിക്കുന്നത് നിഷ്പ്രയാസം സംഭവിക്കും എന്ന സ്ഥിതിയിലാകുന്നു .

മനുഷ്യൻ ഏറ്റവും അധികം നിസ്സഹായനായി തീരുന്നത് സ്വന്തം മനസ്സിന്റെ മുന്നിലാണ്. അവനു ലോകത്തിലെ മറ്റെല്ലാ ശക്തികളുടെയും കരുത്തനായ യജമാനനാകാൻ  കഴിയും . എന്നാൽ സ്വന്തം മനസ്സിന്റെ മുന്നിൽ ദുർബലനായ  ദാസൻ മാത്രമാണ് . "

ബകുളിന്റെ  കഥ
ആശാപൂർണ്ണാ  ദേവി