Monday, 27 July 2015
അങ്കത്തിനൊരുങ്ങി അരുവിക്കര
കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ അല്ലെങ്കിൽ വഴിത്തിരിവായേക്കാവുന്നജനവിധിയിലേക്കാണ് ജൂണ്‍ 27 വിരൽ ചൂണ്ടുന്നത് . അരുവിക്കര ജൂണ്‍ 27 ണ് പോളിംഗ്ബൂത്തിലെത്തുമ്പോൾ ഇടതിനും വലതിനും ബി ജെ പി ക്കും അത് നിർണ്ണായകമാണ് .കേരള രാഷ്ട്രീയത്തിൽ മൂവരുടെയും ഭാവി എന്താകുമെന്നു തീർച്ചപ്പെടുത്താൻ.കേരളത്തിൽ നടക്കുന്ന 40 മത് ഉപതിരഞ്ഞെടുപ്പും അരുവിക്കരയിലെ 15 മത്തിരഞ്ഞെടുപ്പുമാണ് വരാനിരിക്കുന്നത് .
2011 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്ന ശേഷം പിറവത്തുംനെയ്യാറ്റിൻകരയിലും നടന്ന ഉപതിരഞ്ഞെടുപ്പുകൾക്കൊന്നും ലഭിക്കാത്ത രാഷ്ട്രീയ - ജന -മാധ്യമ ശ്രദ്ധ എന്ത് കൊണ്ട് അരുവിക്കരയ്ക്ക് ലഭിക്കുന്നു ? ഇടതിനും വലതിനുമൊപ്പംചാഞ്ഞ ചരിത്രമുണ്ട് അരുവിക്കരയ്ക്ക് . കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽമണ്ഡലത്തിലെ 4 പഞ്ചായത്തുകൾ ഇടതിനും 4 പഞ്ചായത്തുകൾ വലതിനുമൊപ്പം നിന്നു.
1991 വരെ ആർ എസ് പി അടക്കി വാണിരുന്ന ആര്യനാട് മണ്ഡലത്തിൽ കോണ്ഗ്രസിലെയുവതുർക്കിയായിരുന്ന ജി കാർത്തികേയന്റെ വരവ് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾസൃഷ്ടിച്ചു . 1991 മുതൽ 2011 വരെ ജി കെ മണ്ഡലം നിലനിർത്തിപ്പോന്നു . 1991 ൽ കപങ്കജാക്ഷനെ 3480 വോട്ടുകൾക്ക് തോൽപ്പിച്ചു തുടക്കം കുറിച്ച വിജയ ഗാഥയ്ക്ക് , 2011 ൽ10,764 വോട്ടിന്റെ ലീഡോടെയാണ് വിരാമമിട്ടത് . അമ്പലത്തറ ശ്രീധരൻ നായരായിരുന്നുഎതിരാളി. അന്ന് 20,000 ത്തിലധികം വോട്ടുകൾ അമ്പലത്തറ നേടിയിരുന്നു എന്ന് കൂടിഓർക്കണം. ഇന്നു യു ഡി എഫ് ന്റെ ഭാഗമാണ് ആർ എസ് പി എന്ന് കൂട്ടി വായിക്കുകകൂടി വേണം . ആർ എസ് പി യുടെ സ്ഥാനാർഥികൾ ഒരിക്കലും ജി കാർത്തികേയന്റെരാഷ്ട്രീയ ജീവിതത്തോടു കിടപിടിക്കുന്നവർ ആയിരുന്നില്ല . 2006 ൽ പ്രൊഫ . ടി ജെചന്ദ്രചൂഡൻ മത്സരിച്ചപ്പോൾ ജി കെ ശെരിക്കും വിഷമ വൃത്തത്തിലായി . 2198 എന്നനേരിയ ഭൂരിപക്ഷത്തിനാണ് ആണ് അദേഹം മണ്ഡലം നിലനിർത്തിയത്. പോരിനുപോന്ന എതിരാളിയെ നിർത്തിയാൽ ജി കെ യ്ക്കും ( കോണ്ഗ്രസിനും ) അടിതെറ്റുംഎന്നതിന് ഇതിനെക്കാൾ നല്ലൊരു ഉദാഹരണം ആവശ്യമില്ല . ഇപ്പോൾ സി പി എംആയുധമാക്കുന്ന വാദങ്ങളിൽ ഒന്ന് കൂടിയാണിത് .
മുൻപ് ആർ എസ് പി ക്ക് പിന്തുണ നൽകിയിരുന്ന സി പി എം ആദ്യമായി സ്വന്തംസ്ഥാനാർഥിയെ ഗോദയിൽ ഇറക്കുന്ന മത്സരം കൂടിയാണിത് . നായനാർ മന്ത്രിസഭയിൽസ്പീക്കെറും , വി എസ് മന്ത്രിസഭയിൽ നിയമമന്ത്രിയുമായിരുന്ന വിജയകുമാറിന്പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ ഒന്നും തന്നെ അർഹിക്കുന്ന പരിഗണന സി പി എംനൽകിയിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദേഹത്തിന് പകരം മുന്നണിപരിഗണിച്ചത് ചെറിയാൻ ഫിലിപ്പിനെയായിരുന്നു . 16,167 വോട്ടിനാണ് അന്ന് ചെറിയാൻഫിലിപ്പ് കെ മുരളീധരനോട് പരാജയപ്പെട്ടത്. എം വിജയകുമാർ പിണറായി പക്ഷത്തിനുഅനഭിമതനായിരുന്നു എന്നർഥം. എന്നാൽ അതെ എം വിജയകുമാറിനെ ഇത്രയുംനിർണ്ണായകമായ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത് വി എസ് പക്ഷത്തിനെയുംഔദ്യോഗിക ( പിണറായി ) പക്ഷത്തിനേയും ഒരേ നുകത്തിൽ കെട്ടുക എന്ന ലക്ഷ്യത്തോട്കൂടിയാണ് . അദ്ദേഹത്തിന്റെ രാഷ്ട്രീയ അനുഭവസമ്പത്തും , അഴിമതിരഹിതപ്രതിഛായയും , സർവ്വോപരി 1987 ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ ജികാർത്തികേയനെ തോൽപ്പിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട് . പിണറായിയാണ്തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നതെന്ന് കോടിയേരി എത്ര ആവർത്തിച്ചാലും വിഎസ് എന്ന ക്രൌഡ് പുള്ളറാണ് താരമെന്ന് വ്യക്തം . വി എസ് ന്റെ ജനപിന്തുണവോട്ടായി മാറി , വിജയകുമാർ ജയിച്ചു വന്നാൽ വി എസ് ന്റെ അനിഷേദ്യ നേതൃത്വംഒന്ന് കൂടി ഊട്ടിയുറപ്പിക്കും. വരാനിരിക്കുന്ന 2016 നിയമസഭാ തിരഞ്ഞെടുപ്പ് ഇടതിന്അനുകൂലമാകുന്നതിനൊപ്പം പിണറായി വിജയൻറെ മുഖ്യമന്ത്രി സ്ഥാനാർഥിത്വം ചോദ്യചിഹ്നത്തിലാകും.
യു ഡി എഫ് സ്ഥാനാർഥിയായി കെ എസ് ശബരിനാഥൻ മത്സരിക്കുന്നതിനോട്കോണ്ഗ്രസിൽ നിന്നുള്ളിൽ തന്നെ വിമത സ്വരം ഉയർന്നിരുന്നു . ആനാട് ജയനെയും തമ്പാനൂർ രവിയേയും , പി എസ് പ്രശാന്തിനെയും അവഗണിച്ചു ജി കെ യുടെ മകൻ സ്ഥാനാർഥിയായത് സഹതാപ വോട്ടു മാത്രം ലക്ഷ്യമാണ് . ജി കെ യെ തുണച്ചിരുന്നപിന്നോക്ക - ആദിവാസി വോട്ടുകൾ യു ഡി എഫ് നെ പിന്തുണയ്ക്കുമോ എന്ന്കണ്ടറിയാം . സരിതയും മാണിയും കോഴയും കടന്നു കോണ്ഗ്രസ് മണ്ഡലം പിടിച്ചാൽ2016 ഉം കോണ്ഗ്രസ് തന്നെ അധികാരത്തിലേറും . ഉമ്മൻ ചാണ്ടിയെ വെട്ടി വീഴ്ത്താമെന്നചെന്നിത്തലയുടെ പൂതി അസ്ഥാനത്താവുകയും ചെയ്യും .
ഇനി ബി ജെ പി യുടെ കാര്യമെടുത്താൽ തങ്ങൾക്കു രംഗത്തിറക്കാവുന്നതിൽ മികച്ച സ്ഥാനാർഥിയെയാണ് മത്സരിപ്പിക്കുന്നത് - ശ്രി ഒ രാജഗോപാൽ . നെയ്യാറ്റിൻകരയിൽകപ്പിനും ചുണ്ടിനും ഇടയിലാണ് വിജയം നഷ്ടമായത് . മത്സരിക്കുന്നിടത്തെല്ലാം മികച്ച വോട്ടു നില അദേഹം നേടിയിരുന്നു . അരുവിക്കരയിലും അതാവർത്തിക്കുമെന്നുപ്രതീക്ഷിക്കാം . വിതുര , പൂവച്ചൽ , തൊളിക്കോട് , മേഖലയിൽ ബി ജെ പി ക്ക്ശക്തമായ വേരോട്ടമുണ്ട് . ആർ എസ് എസ് പദ്ധതിയായ ''വനവാസി കല്യാണ്‍ ആശ്രമം ''നല്ല രീതിയിൽ പ്രാവർത്തികമാക്കുന്നുണ്ട് ഇവിടെ . സി പി എം ഏര്യ കമ്മിറ്റി മെമ്പർബി ജെ പി യിലേക്ക് ചേക്കേറിയതും പരിഗണിക്കേണ്ട വസ്തുതയാണ് . കഴിഞ്ഞലോക്കൽ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി പലയിടത്തും രണ്ടാം സ്ഥാനത്തേക്ക്എത്തിയിരുന്നു . കേരള കോണ്ഗ്രസ് അംഗം പി സി തോമസ് ബി ജെ പി ക്ക് പിന്തുണ പ്രഖ്യാപിച്ചത് കത്തോലിക്കാ സഭയുടെ വോട്ടു ലഭിക്കാനുള്ള സാധ്യതയ്ക്കു ഊന്നൽനൽകുന്നു. വി എച് പി പ്രസിടന്റ്റ് പ്രവീണ്‍ തൊഗാടിയയുടെ ഇടയ്ക്കിടെയുള്ള എസ്എൻ ഡി പി നേതാവുമായുള്ള കൂടിക്കാഴ്ച , ഈഴവ വോട്ടു ബി ജെ പി ക്ക്ലഭിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് . മൊത്തത്തിൽ ബി ജെ പി ക്ക്അനുകൂല സാഹചര്യമാണ് അരുവിക്കരയിൽ ഇപ്പോഴുള്ളത് .
ഇടതോ വലതോ ബി ജെ പി യോ - ജയം ആർക്കാണെങ്കിലും കേരളരാഷ്ട്രീയത്തിൽസമൂലമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് എന്നകാര്യത്തിൽ തർക്കമില്ല.
ATHULYA B S
Thursday, 23 July 2015
Tuesday, 7 April 2015
അങ്ങേയറ്റം വൃത്തിഹീനമായ ഒരു കീടം ദേഹമാകെ ഇഴഞ്ഞു നീങ്ങും പോലെ തോന്നി എനിക്ക് .
അതിനു സാമാന്യം വലുപ്പമുണ്ടായിരുന്നു , ഒരു മനുഷ്യനോളം . ഇരു കാലുകളും കൈകളും ഉള്ള അതിനു പക്ഷെ വാലില്ലായിരുന്നു . പരിണാമത്തിന്റെയ് ഏതോ വഴിയിൽ അത് തന്റെ നീണ്ടു രോമാവൃതമായ വാൽകഷ്ണം ഉപേക്ഷിച്ചു പോന്നതായി ചരിത്രം പറയുന്നു. അതെന്റെ ശരീരത്തിന്റെ വക്കിലും വടിവിലുമെല്ലാം യഥേഷ്ടം ഇഴഞ്ഞു നീങ്ങി . ദേഹത്തിനുള്ളിലെ ദേഹി മുന്പെങ്ങുമില്ലാത്ത വിധം കരഞ്ഞു തുടങ്ങി . അതിന്റെ ആവരണം മാത്രമായ എന്റെ ശരീരത്തെ അന്നുവരെയില്ലാത്ത വിധം ഞാൻ വെറുക്കാൻ തുടങ്ങിയിരിക്കുന്നു . എന്റെ ശരീരം എന്റെ ആത്മാവിന്റെയ് മാത്രം ആവരണമാണെന്നും, അത് എന്റെ മാത്രം സ്വതന്ത്ര്യമാണെന്നും
ഈ ലോകം എന്ന് തിരിച്ചറിയും ?
Tuesday, 27 January 2015
'സെവേണ്‍ ചാൻസെസ്
ബുസ്റ്റെർ കീറ്റൊൻ സംവിധാനം നിർവഹിച്ച 56 മിനിറ്റ് ദൈർഖ്യമുള്ള
![]() |
| http://www.drfilm.net/blog/?p=157 |
അമേരിക്കൻ ചിത്രമാണ് ''സെവേണ്‍ ചാൻസെസ് ''.ബുസ്റ്റെർ കീറ്റൊൻ തന്നെയാണ് പ്രധാന കഥാപാത്രമായ ''ജിമ്മി ഷനോനെ'' അവതരിപ്പിച്ചിരിക്കുന്നതും . നിശബ്ദ സിനിമയിലെ വസന്തമാണ് ഈ ചിത്രമെന്ന് വിശേഷിപ്പിക്കാം . സംഭാഷണം ഒട്ടുമേ ഇല്ലെങ്കിലും കാണികളെ അത് ഒരിക്കലും നിരാശരാക്കുന്നില്ല . അത്രയ്ക്ക് ഭംഗിയായി ചിത്രം അവതരിപ്പിക്കാൻ ബുസ്റ്റെർ കീറ്റൊൻ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട് .ചിത്രം ഉടനീളം നമ്മെ ചിരിപ്പിക്കും , 1925 ൽ ഒരുക്കിയ ഒരു ചിത്രം വർഷങ്ങൾക്കു ഇപ്പുറവും കാണികൾക്ക് ആസ്വദിക്കാൻ കഴിയുന്നു എങ്കിൽ അത് ആ സിനിമയുടെയും അത് അണിയിച്ചു ഒരുക്കിയവരുടെയും വിജയം തന്നെയാണ് . സിനിമയുടെ ചുരുക്കം ഇതാണ് - ജിമ്മി ഷാനോൻ ഇത് വരെയും തന്റെ പ്രണയം മേരി ജോൻസിനോട് പറയാൻ കഴിഞ്ഞിട്ടില്ല .സാമ്പത്തിക തകർച്ച നേരിടുന്ന ഒരു സ്ഥാപനത്തിൽ ജൂനിയർ പാർട്ട്നെർ ആണ് അയാൾ. ഒരു ദിവസം ഓഫീസിലേക്ക് കയറി വന്ന വക്കീൽ , ജിമ്മിയുടെ മരിച്ചു പോയ മുത്തച്ചൻ നല്കിയ വില്പത്രം അയാൾക്ക് കൈമാറുന്നു . അതിൻപ്രകാരം, ഇരുപത്തിയേഴാം പിറന്നാൾ ദിനം രാത്രി ഏഴു മണിക്കുള്ളിൽ അയാൾ വിവാഹിതനായാൽ സമ്പത്ത് അയാൾക്ക് ലഭിക്കും .എഴു മണിയാകാൻ ഏതാനും മണിക്കുറുകൾ മാത്രം , ഈ ഏഴു മണിക്ക് മുൻപ് ജിമ്മി വിവാഹിതൻ ആകുമോ ഇല്ലയോ എന്നതാണ് ചിത്രത്തിന്ടീയ് പ്രമേയം . ചെറിയ പ്രമേയം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വളരെ മനോഹരമായി തന്നേയ് ഓരോ സീനും ചിത്രീകരിച്ചിരിക്കുന്നു . നിശബ്ദത സിനിമയ്ക്ക് ഒരു മുതൽ കൂട്ടായി തോന്നുന്ന തരത്തിൽ ഉള്ള രംഗങ്ങൾ ധാരാളം ഉണ്ട് ഇതിൽ .ചിത്രം ആദ്യാവസാനം വരെ കാണികളെ പിടിച്ചിരുത്തുന്നു , ശെരിക്കും മനസ്സ് നിറഞ്ഞു കണ്ട ഒരു സിനിമ .
ATHULYA B S
Saturday, 10 January 2015
''ബ്ലിമിഷെദ് ലൈറ്റ്''
![]() |
| http://www.imdb.com/title/tt2049630/ |
രാജ് അമിത് കുമാർ സംവിധാനം നിർവഹിച്ച ഇംഗ്ലീഷ് - ഹിന്ദി ചിത്രമാണ് ബ്ലിമിഷെദ് ലൈറ്റ് . രണ്ട് വ്യത്യസ്ത നഗരങ്ങളിൽ ,ന്യൂയോർക്കിലും ന്യൂഡല്ഹിയിലും ആയി കഥ വികസിക്കുന്നു . ന്യൂയോർക്കിൽ ഒരു മുസ്ലിം മതമൗലികവാദി ഉത്പതിഷ്ണുവായ ഒരു മുസ്ലിം വിദ്യാർത്ഥിയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയ് തട്ടിക്കൊണ്ടു പോകുന്നു .ന്യൂഡല്ഹിയിലെ സ്വവർഗ അനുരാഗിയായ ഒരാൾ താൻ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നു.തുടർന്ന് നടക്കുന്ന പീഡനങ്ങളും ഹിംസയും സ്വത്വങ്ങളുടെ സങ്കർഷങ്ങ്ളിലേക്ക് നയിക്കുന്നു .വ്യത്യസ്ത വ്യക്തിത്വങ്ങളും ഹിംസാത്മകമായ മുൻവിധികളും തമ്മിലുള്ള സങ്കർഷം വരച്ചു കാട്ടുന്നു ചിത്രം . 377 പ്രകാരം സ്വവർഗ ലൈംഗികത കുറ്റകരമായ ഇന്ത്യയിൽ ഈ ചിത്രം ഒരുപാടു ചോദ്യങ്ങൾ ഉയർത്തുന്നു. ഒരാളുടെ ലൈംഗിക ജീവിതം അയാളുടെ മാത്രം സ്വാതന്ത്ര്യം ആണ് എന്ന ചിന്ത കൂടി ചിത്രം പങ്കു വെയ്ക്കുന്നു.സ്വത്വവാദത്തിന്റെയ പേരിൽ ഉണ്മൂലനവും വിവേചനവും നടക്കുന്ന ഈ ലോകത്ത് സ്വത്വവിഭാഗത്തിൽപ്പെട്ട മനുഷ്യരും ജീവിത സമ്മർധങ്ങളെ അതിജീവിക്കുക ഓരോ തരത്തിൽ ആകും .സാമൂഹികമായ നിയമങ്ങളുടെ പൊളിച്ചെഴുത്താണ് ചിത്രം .
ATHULYA B S
കാഴ്ചക്കാരിലേക്ക് തുഴഞ്ഞു കയറിയ Corn Island
![]() |
| http://www.angel.ge/movies-soundtracks/115913-.html |
വേൾഡ് സിനിമ വിഭാഗത്തിലെ ''കോണ്‍ ഐലന്ഡ് '' മനോഹരമായ ഫ്രെയിമുകൾ കൊണ്ടും മിതമായ സംഭാഷണങ്ങൾ കൊണ്ടും എന്നെ ആകർഷിച്ച ചിത്രമാണ്. Giorgi ഒവശ്വിളി സംവിധാനം ചെയ്ത ഈ ചിത്രം മേളയിലെ ആകർഷണങ്ങളിൽ ഒന്നായിരുന്നു .100 മിനുട്ട് ദൈർഖ്യം ഉള്ള ഈ ചിത്രം രണ്ടു രാഷ്ട്രങ്ങല്ക്കിടയിലെ സങ്കര്ഷത്തിൽ പലായനം ചെയ്യുന്ന വൃദ്ധ കർഷകന്റെയും അയാളുടെ കൊച്ചുമകളുടെയും കഥ പറയുന്നു .ജൊർജിയയെയും റിപബ്ലിക് ഓഫ് അബ്കാസിയെയും തമ്മിൽ വേർതിരിക്കുന്നത്എന്ഗ്യുരി നദിയാണ് . 1992-93 ലെ യുദ്ധം മുതൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്നു .എന്ഗ്യുരി നദിയിലെ ആൾപാർപ്പില്ലാത്ത ദ്വീപിൽ എത്തിപ്പെടുന്ന കർഷകനും കൊച്ചുമകളും അവരുടെ ജീവിതം എങ്ങനെ കെട്ടിപ്പടുക്കുന്നു എന്നതാണ് ചിത്രത്തിന്റീയ് പ്രമേയം.നിലം ഉഴുതും ചോളം നട്ടും അയാൾ പുതിയൊരു ജീവിതം തുടങ്ങുന്നു .ചെറുമകൾ ഋതുമതിയാവുകയും ചോളം പാകമാകുകയും ചെയ്യുന്നതോടെയ് അയാൾ ഒളിച്ചോടാൻ കഴിയാതെ ജീവിതത്തിന്റെ നിർദയമയ നിയമങ്ങളെ നേരിടാൻ തയ്യാറാവുകയാണ് . ചിത്രത്തിന്റീയ് ആദ്യ ഭാഗങ്ങളിൽ എന്തിനും അപ്പുപ്പനെ ആശ്രയിക്കുന്ന കൊച്ചുമകൾ പതിയെ പതിയെ എല്ലാം സ്വായത്തമാക്കുന്നു. ഒടുവിൽ പ്രകൃതി ദുരന്തത്തിൽ മുത്തച്ഛൻ ഒലിച്ചു പോകുമ്പോൾ അവൾ കാഴ്ചക്കാരിലേക്ക് ഒറ്റയ്ക്ക് തുഴഞ്ഞു കയറുകയാണ്. ചിത്രത്തിന് ഒടുക്കമില്ല, കഥ തുടരുന്നു എന്ന പോലെ അവർക്കു പിന്നാലെ ആ ദ്വീപിൽ എത്തുന്ന മറ്റൊരാൾ,ജൊർജിയയെയും റിപബ്ലിക് ഓഫ് അബ്കാസിയെയും തമ്മിലുള്ള സങ്കർഷങ്ങൾ തുടരുന്നു എന്നതിന്റെ സൂചനയാണ് നൽകുന്നത്. അല്ലെങ്കിൽ ഇത്തരം പലായനങ്ങൾ ഇനിയും തുടരും എന്നതിന്റീയ് സൂചനയാണ് ...................മിതമായ സംഭാഷണങ്ങൾ ചിത്രത്തെ മികവിന് ഒരു കാരണമാണ്, മറ്റൊന്ന് വളരെ മനോഹരമായ ഫ്രെയിമുകൾ . സ്വർണ വർണത്തിൽ പാകമായി നില്ക്കുന്ന ചോളവും അതിനു ചുറ്റുമുള്ള നദിയും കാഴ്ച ക്കാരന് ദൃശ്യ വിസ്മയം തന്നെയാണ് സമ്മാനിക്കുക ..
ATHULYA B S
Subscribe to:
Posts (Atom)

.jpg)
.jpg)
.jpg)