അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2014
ഫിലിം ഫെസ്റ്റിവൽ എന്ടെ ജീവിതത്തിലെ ആദ്യ അനുഭവം ആയിരുന്നു . എന്നെങ്കിലും ഐ എഫ് എഫ് കെ യുടെ ഭാഗമാവുക എന്ന ആ സ്വപ്നം ഈ വർഷം സാധ്യമായി. ഫിലിം ഫെസ്റിവലിൽ പങ്കു വെയ്ക്കപെടുന്നത് നല്ല സിനിമ സ്വപ്നം കാണുന്ന ഒരു കൂട്ടം ആൾക്കാരുടെ ചിന്തകളും ലോകരാഷ്ട്രങ്ങളിൽ നിന്നുമുള്ള കാമ്പുള്ള സിനിമകളും ആണ് . അത്തരം ഫെസടിവലുകൾ നമ്മുടെ ചിന്താധാരയെയും സ്വാധീനിക്കൂന്നു. ഇത്തവണ ഫിലിം ഫെസ്റ്റിനു എത്തിയ സിനിമകൾ ഒക്കെയും ഉയർന്ന നിലവാരം പുലർത്തിയവയായിരുന്നു . കണ്‍ട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച തുർകിഷ് സിനിമകൾ ഒരു ജനതയുടെ യാതനയുടെയും അവരുടെ പ്രതിഷേധത്തിന്റെയും ഒക്കെ ഓർമപ്പെടുത്തലായി . ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിച്ച ബംഗാളി ഫിലിം ''89'' ഇന്ത്യൻ സിനിമയിൽ ബംഗാളി സിനിമയുടെ പ്രാധാന്യം ഊട്ടി ഉറപ്പിക്കുന്നത് ആയിരുന്നു. മനസിന്റെ വിചിത്രമായ പ്രഹേളികയിൽ ഉഴറുന്ന ഒരു മനോരോഗ വിദഗ്ധയും , വരെ ചുറ്റിപറ്റി ഒരു പോലീസുകാരനും കുറ്റവാളിയും. അക്കങ്ങൾ അവരുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമാണ് 89. സിനിമ ആദ്യാവസാനം പ്രേക്ഷകരെ തങ്ങളോടൊപ്പം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. 377 വകുപ്പ് പ്രകാരം സ്വവർഗ രതി കുറ്റകരമായി പ്രഖാപിച്ച സാഹചര്യത്തിൽ '' ബ്ലിമിഷെദ് ലൈറ്റ് '' എന്ന രാജ് അമിത് കുമാർ ചിത്രം ഉഭയ ലൈംഗിക ജീവിതത്തിന്റെ പ്രാധാന്യം , രതി ഒരുവന്റെയ് അവകാശമാണെന്ന തിരിച്ചറിവിന്റെ ആവശ്യകത ഒപ്പം മതമൌലികവാദവും ചർച്ച ചെയ്യപ്പെടുന്നു. ഒരാൾ ഗേ ആകുന്നതോ അല്ലെങ്കിൽ ലെസ്ബിയൻ ആകുന്നതോ കുറ്റകരമല്ല മറിച്ചു അതയാളുടെയ് വ്യക്തി സ്വതന്ത്രതിന്റെയ് ഭാഗമാണ് എന്ന സന്ദേശവും ചിത്രം മുന്നോട്ടു വയ്ക്കുന്നു .വ്യത്യസ്ത വ്യക്തിത്വങ്ങളും ഹിംസാത്മകമായ മുൻ വിധികളും തമ്മിലുള്ള സംഘർഷമാണ് ചിത്രം .
ജൂറി ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിച്ച ''നൈറ്റ് ഓഫ് സൈലെൻസ് '' ഒരു ടർകിഷ് വിവാഹവും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും വരച്ചു കാട്ടുന്നു.കൌമാരം വിട്ടുമാറാത്ത വധുവും വാർദ്ധക്യത്തിൽ എത്തി നില്ക്കുന്ന വരനും അവർക്കിടയിൽ നടക്കുന്ന സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിക്കാൻ പോന്നതാണ് .
കണ്‍ട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ''കം ടൂ മൈ വോയിസ്'' , ''ഷിവാസ്''എന്നീ സിനിമകൾ നിഷ്കളങ്ക ബാല്യതിന്റെയ് മനോഹാരിത കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾ ആണ് . ന്യൂ ജേർണി ടൂ ദി വെസ്റ്റ് വിഭാഗത്തിൽ പ്രദർശ്പ്പിച്ച ''റെഡ് അമ്നേഷ്യ'' ഒരു സൈയ്ക്കോ ത്രില്ലെർ ആണ് .വിധവയായ ദെങ്ങിന്റെയ് ജിവിതത്തിൽ അവിചാരിതമായി അരങ്ങേറുന്ന ചില സംഭവങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം റെട്രോസ്പെക്‌ട്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ''സെവേണ്‍ ചാൻസെസ്'' - നിശബ്ദ ചിത്രം ശെരിക്കും പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കാൻ പോന്നതായിരുന്നു . ഒരു മുഴുനീള കോമഡി ചിത്രം .
ഫെസ്റിവലിൽ എനിക്ക് ഏറെ ഇഷ്ടമായ ചിത്രം വേൾഡ് സിനിമ വിഭാഗത്തിലേ ''കോണ്‍ ഐലന്ഡ്''. ആദ്യം അപ്പുപ്പനോപ്പം പിന്നെ ഒറ്റയ്ക്കും ജീവിതത്തിലേക്ക് തുഴഞ്ഞു കയറുന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെയും , അവരുടെ ജീവിത സങ്കർഷങ്ങളുടെയും കഥയാണ് കോണ്‍ ഐലാണ്ട് പങ്കു വെയ്ക്കുന്നത് . മനോഹരമായ ഫ്രെയ്മുകൾ , ആവശ്യത്തിനു മാത്രം സംഭാഷണങ്ങൾ. ജീവിതത്തിലേക്ക് അവൾ ഒറ്റയ്ക്ക് തുഴഞ്ഞു കയറുമ്പോൾ കണ്ടിരിക്കുന്നവരും അവൾക്കൊപ്പം മുന്നേറാൻ കൊതിക്കും .
![]() |
picture courtesy: internet |
ചിത്രത്തിന് വൻ സ്വീകരണമാണ് ഫിലിം ഫെസ്റ്റിവൽ സമ്മാനിച്ചത് .
ഫിലിം ഫെസടിവലുകൾ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് ഉത്സവമാണ്. ആ ഉൽസവതിന്റെയ് ഓളത്തിൽ കുറേ നല്ല സിനിമകൾ കാണാൻ സാധിച്ചപ്പോഴും , അതിലേറെ നല്ല സിനിമകൾ കാണാൻ കഴിയാത്തത് ഒരു സിനിമ പ്രേമി എന്ന നിലയിൽ വലിയ നഷ്ടം തന്നെയാണ്. സന്ഗാടനത്തിൽ ഒരൽപം കൂടി മികവു പുലർത്താൻ കഴിഞ്ഞിരുന്നെങ്കിൽ കുറേ നല്ല സിനിമകൾ കൂടി ഒരു പക്ഷെ കാണാൻ സാധിക്കുമായിരുന്നു. ഫിലിം ഫെസ്റ്റിവൽ അവസാനിക്കുമ്പോൾ ഒപ്പം ഉള്ളത് കുറേ ഏറെ നല്ല സൌഹൃദങ്ങളും നല്ല സിനിമാ ചിന്തകളും കൂടിയാണ്. ഇത്തരം ഫെസടിവലുകൾ നല്ല സിനിമ സ്വപ്നം കാണാൻ ഉള്ള പ്രചോദനം കൂടി ആണ് . ഇനി അടുത്ത ഡിസംബർ വരെ ഉള്ള കാത്തിരുപ്പ് കാഴ്ചയുടെ ഉത്സവത്തിനായി.......................
ATHULYA B S
ATHULYA B S