ദ്രൗപദി ഇന്നും വിവസ്ത്രയാണ്
വിചാരണ കൂട്ടിൽ അവൾ നിന്നു- ഒരു കൊച്ചു സുന്ദരി, പ്രായം പതിനെട്ടു പോലും കാണില്ല .കറുത്ത കോട്ടിട്ട വവ്വാലുകൾ പഠിച്ചതൊക്കെയും ചർധിക്കുവാൻ തുടങ്ങി .പ്രതിക്കൂട്ടിൽ മീശ മുളച്ചതും മുളയ്ക്കാത്തതും ആയി ഏഴു പേർ.
''പീഡന കേസാ'' കാഴ്ചക്കാരിൽ ഒരുവൻ മറ്റൊരുവനോട് പറഞ്ഞു .
സാക്ഷികൾ ഓരോന്നായി വന്നു പോയി
പലരും കൂറ് മാറി
ഒടുവിലത്തെ സാക്ഷി അയാൾ പറഞ്ഞു - സർ ഇവൾ പിഴച്ചവൾ ആണ് .
![]() |
picture courtesy: internet |
ആ സാക്ഷിയെ അവൾ ഒന്ന് നോക്കി - അയാൾക്ക് അവളുടെ അച്ഛന്റെയ മുഖമായിരുന്നു, പേരും .
ഗാന്ധിത്തലയുള്ള പച്ച നോട്ടിൽ അയാളും മയങ്ങി ...
സമൂഹവും ബന്ധുക്കളും വിധിച്ചു
'' ഇവൾ പിഴച്ചവൾ ''
കോടതിയും അത് തന്നെ വിധിച്ചു
നീതി ദേവതയുടെ കണ്ണുകളെ മറച്ച ഇരുണ്ട തുണി നനഞ്ഞിരുന്നു
ദേവതയും സ്ത്രീ തന്നെ അല്ലേ ?
കോടതിക്കുള്ളിൽ ഒരു ഭ്രാന്തിയെ പോലെ അവൾ അലറി
''ദ്രൗപദി ഇന്നും വിവസ്ത്രയാണ്
പാണ്ഡവർ നിശബ്ദരും.....''
ഭാരതം ഇനിയും മഹായുദ്ധങ്ങൾ കാണേണ്ടിയിരിക്കുന്നു .
No comments:
Post a Comment