Sunday, 2 August 2015

കുക്കുർ തിഹാർ!

http://40.media.tumblr.com/53ba7001f902ef5b085bca2589ea505a/tumblr_ncl0atfswQ1tc258so1_r1_1280.png
വിശ്വസ്തതയുടെ പ്രതീകമാണ് നായ്ക്കൾ. നേപ്പാളിലെ ഒരു വിഭാഗം ജനത വിശ്വസ്തതയ്ക്കു പകരമായി നായ്ക്കളെ പൂജിക്കാൻ ഒരു ദിവസം മാറ്റി വയ്ക്കാറുണ്ട് . നേപ്പാളിലെ നേവാർ വിഭാഗത്തിൽപ്പെട്ടവരാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ആചാരം വച്ച് പുലർത്തുന്നവർ . തിഹാർ എന്നാണ് ആഘോഷത്തിന്റെ പേര് . കുക്കുർ പൂജ എന്നൊരു പേരും കൂടിയുണ്ട് ചടങ്ങിനുഅഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിന്റെ രണ്ടാം ദിനമാണ്  നായ്ക്കളെ പൂജിക്കുന്നത്നായ്ക്കളെ യമരാജന്റെയ് സന്ദേശ വാഹകരായാണ് നേപ്പാൾ ജനത കണക്കാക്കുന്നത് . പൂജാ ദിവസം നായ്ക്കൾക്ക് തിലകക്കുറി അണിയിച്ചു, പുഷ്പഹാരം അണിയിച്ചു  ഇഷ്ട ഭക്ഷണം യഥേഷ്ടം വിളമ്പുന്നു . അങ്ങിനെ നേപ്പാൾ ജനത നായ്ക്കളോടുള്ള നന്ദി അറിയിക്കുന്നു . നായ്ക്കൾ മാത്രമല്ല ഇവിടെ പൂജിക്കപ്പെടുന്നത് . കാക്കയും പശുവും ഒക്കെ ആഘോഷത്തിന്റെ ഭാഗമാണ് . ഉൽസവത്തിന്റെയ് ആദ്യ ദിനം കാക്കയ്ക്കും , രണ്ടാം ദിനം നായ്ക്കൾക്കും, മൂന്നാം ദിനം ഗോക്കൾക്കും, നാലാം ദിനം കാളയ്ക്കും അഞ്ചാം ദിനം മനുഷ്യനുമായി തിട്ടപ്പെടുത്തിയിരിക്കുന്നു . ലോകത്തിന്റെ ഒരു ഭാഗത്ത് സാധു മൃഗങ്ങളെ ആഹാരത്തിനു ഇരയാകുമ്പോൾ മറ്റൊരു ഭാഗത്ത് അവർ ആരാധിക്കപ്പെടുന്നു . വൈക്കം മുഹമ്മദ്ബഷീറിന്റെ വാക്കുകൾ ആണ് ഓർമ്മ വരുന്നത് ഭൂമി നാം മനുഷ്യർക്ക്മാത്രം അവകാശപ്പെട്ടതല്ല , ഇവിടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്‌ ”.

ATHULYA B S

No comments:

Post a Comment