Friday, 27 November 2015

ഇടമില്ലാത്തവര്‍ ഇടംപിടിക്കുമ്പോള്‍

അങ്ങിനെ ഒടുവിൽ കേരളത്തിലും മാറ്റത്തിന്‍റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു.മൂന്നാംലിംഗം , ഹിജഡ,ഭിന്നലിംഗം, ശിഖണ്ഡി അങ്ങനെ എന്തൊക്കെയോ പേരുകളിൽ ലോകം അവരെ വിശേഷിപ്പിക്കുന്നു. മലയാള ഭാഷയിലോ നിഘണ്ടുവിലോ ഇല്ല ഇവർക്കു കൃത്യമായ വിശേഷണമോ നിർവ്വചനമോ. സ്വന്തം ഭാഷയിൽ പോലും ഇടമില്ലാത്തവർ തിരഞ്ഞെടുപ്പിന്റെ ഭാഗമാകുമ്പോൾ അത് ചരിത്രം തന്നെയാണ്. മുഖ്യധാരയിൽ നിന്നും എല്ലായ്‌പ്പോഴും ആട്ടിയകറ്റപ്പെട്ടിട്ടുള്ള ഭിന്നലിംഗക്കാർക്കു വ്യക്തമായ ഒരു മേൽവിലാസം നൽകികൊണ്ടാണ് വരാൻ പോകുന്ന തദ്ദേശതിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. കേരളത്തിന്‍റെ തിരഞ്ഞെടുപ്പു ചരിത്രത്തിലാദ്യമായാകും  ഭിന്നലിംഗക്കാർക്കു വോട്ടവകാശം ലഭിക്കുന്നത്.

ആണുടലിനുള്ളിലെ പെൺമനസ്സുകൾ എന്നും സമൂഹത്തിന്‍റെ പരിഹാസത്തിനും ചൂഷണത്തിനും മാത്രമേ ഇരയായിട്ടുള്ളു. അവർ ഒരിക്കലും സമൂഹത്തിന്‍റെ ഭാഗമാകാൻ വിദ്യാസമ്പന്നരെന്നു സ്വയം ഊറ്റം കൊള്ളുന്ന നാം മലയാളികൾ  അനുവദിച്ചിട്ടില്ല. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഇവർ സ്വീകരിക്കപ്പെടുമ്പോൾ കേരളത്തിൽ ഇത്തരക്കാർ എല്ലായ്‌പ്പോഴും തിരസ്‌കരിക്കപ്പെടുന്നു.ആണിനും പെണ്ണിനും വേണ്ടി വാദിക്കാൻ ആളുണ്ട്, എന്തിനു മൃഗങ്ങളുടെ അവകാശലംഘനത്തെക്കുറിച്ച് പോലും സംസാരിക്കാൻ ആയിരം നാവുകളുള്ളപ്പോൾ  ആണുടലിനുള്ളിൽ തളച്ചിടപ്പെട്ട ഈ പെൺമനസ്സുകളെക്കുറിച്ച് പറയാൻ ആരുമില്ല. അവർ നേരിടുന്ന അവകാശലംഘനത്തിനു നേരെ ലാഘവത്തോടെ കണ്ണടയ്ക്കുകയാണ് നാം. ഒന്നുകിൽ ആണായിരിക്കുക അല്ലെങ്കിൽ പെണ്ണാകുക, ഇതു രണ്ടുമല്ലെങ്കിൽ ജീവിതം നിഷേധിക്കപ്പെടും. സമൂഹത്തിൽ ഇടം കിട്ടാതെ പോകും.
http://www.thekeralapost.com/sites/default/files/styles/w540/public/article_image/1005173_334708673328781_553867353_n.jpg?itok=9NdLEm7Q

80 വർഷങ്ങൾക്കു ശേഷം 2011 ൽ രാജ്യം തയ്യാറാക്കിയ  സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് പ്രകാരം 2876 ഭിന്നലിംഗക്കാർ ആണ് കേരളത്തിലുള്ളത്. കേരളത്തിൽ പ്രവർത്തിക്കുന്ന ഡെയ്ൽവ്യൂ ട്രാൻസ്‌ജെൻഡർ സുരക്ഷാ സെന്റർ നടത്തിയ പഠനപ്രകാരം മൂന്നാംലിംഗക്കാരായ 6000 പേർ ഉണ്ടെന്നാണ് കണ്ടെത്തിയത്. സാമൂഹ്യ ക്ഷേമ വകുപ്പ് ഈ വിഷയത്തെക്കുറിച്ച് പഠിക്കാൻ ഏൽപ്പിച്ച സംഗമ എന്ന എൻ ജി ഒ യുടെ കണക്കുകൾ സൂചിപ്പിക്കുന്നത് 3500 ഓളം ഭിന്നലിംഗക്കാർ ഉണ്ടെന്നാണ്.


2014 ഏപ്രിൽ 15 നു ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സൂപ്രീം കോടതി ഈ വിഷയത്തിൽ ശ്രദ്ധേയമായ ഒരു വിധി പ്രഖ്യാപിച്ചു. ആണോ പെണ്ണോ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ സാധിക്കാതിരുന്ന ഭിന്നലിംഗക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വിധി. ഇവരെ മൂന്നാംലിംഗത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആ വിധി ഇത്തരക്കാരെ സമൂഹം അംഗീകരിക്കണമെന്ന ശക്തമായ സൂചനയ്‌ക്കൊപ്പം അവരും ഭാരതത്തിന്റെ ഭാഗമാണെന്ന സന്ദേശം കൂടിയായിരുന്നു.അന്നുവരെ നിര്‍ബന്ധപൂര്‍വ്വം സ്ത്രീ പുരുഷന്‍ ഇവയിലേതെങ്കിലും തിരഞ്ഞെടുക്കേണ്ടി വന്നവരുടെ സ്വത്വം ആദ്യമായി അംഗീകരിക്കപ്പെട്ടു.  അന്നാദ്യമായാണ് തങ്ങളും ഇന്ത്യയുടെ ഭാഗമാണെന്നു അനുഭവപ്പെട്ടതെന്നു പലരും തുറന്നടിച്ചു. 2015  ഏപ്രിൽ 25 നു ഭിന്നലിംഗക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള സ്വകാര്യ ബിൽ പാസ്സായി. 45 വർഷങ്ങൾക്കു ശേഷമാണ് രാജ്യസഭയിൽ  ഒരു സ്വകാര്യ ബിൽ പാസ്സാകുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ഡിഎംകെ അംഗമായ തിരുച്ചിറ ശിവയാണ് ആ ബില്ലിനു പുറകിൽ പ്രവർത്തിച്ചത്. ഭിന്നലിംഗക്കാരുടെ സാമൂഹ്യപരവും , വിദ്യാഭ്യാസപരവും ,തൊഴിൽപരവുമായ എല്ലാത്തരം അവകാശങ്ങളും ഉറപ്പുവരുത്തുന്നതാണ് ബിൽ.


എന്തുകൊണ്ട് ഭിന്നലിംഗക്കാർ

ഭിന്നലിംഗമെന്നത് ഒരു ജനിതക വൈകല്യമാണ്. ക്രോമസോമുകളുടെ ഏറ്റക്കുറച്ചിലുകളാണ് ഈ അവസ്ഥയ്ക്കു പിന്നിൽ. ഹോർമോണുകളുടെ അസംന്തുലിതാവസ്ഥയും മറ്റൊരു കാരണമാണ്. പെണ്ണായി ജനിച്ചവർ ആണിന്റെ രൂപഭാവങ്ങൾ പ്രകടിപ്പിക്കുകയും , ആണായി ജനിച്ചവർ പെണ്ണിന്റെ  ഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ അപരലിംഗർ എന്നു  ഇവരെ വിശേഷിപ്പിക്കാറുണ്ട്.

സ്കൂൾ കാലഘട്ടത്തിലാകും പലരും തങ്ങളുടെ വ്യക്തിത്വം തിരിച്ചറിയുന്നതും, അത്തരം സ്വഭാവസവിശേഷതകൾ പ്രകടമാക്കുന്നതും. അതു കൊണ്ടു തന്നെ വിദ്യാലയങ്ങളിൽ അധ്യാപകരാലും സഹപാഠികളാലും ഒറ്റപ്പെടുകയും ചൂഷണത്തിനു വിധേയരാകുകയും ചെയ്യുന്ന ഇവർ സ്‌കൂൾ പഠനം പൂർത്തിയാക്കാറില്ല. ഉന്നതവിദ്യാഭ്യാസവും തൊഴിലുമെല്ലാം നിഷേധിക്കപ്പെടുമ്പോൾ ഇവരിൽ പലരും ലൈംഗീക തൊഴിലിൽ എത്തിച്ചേരുന്നു. തമിഴ്‌നാട്ടിൽ 'തിരുനംഗൈകൾ ആയാണ് ഇവർ കണക്കാക്കപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കിന്നർ എന്നറിയപ്പെടുന്ന ഇവരുടെ അനുഗ്രഹവും ശാപവുമൊക്കെ ഇക്കൂട്ടരെ ജീവനോപാധി കണ്ടെത്താൻ സഹായിക്കുന്നു. ചത്തീസ്ഗണ്ഡ് റായ്പൂർ മേയറാകട്ടെ മധു കിന്നർ എന്ന മൂന്നാംലിംഗക്കാരിയാണ്. തമിഴ്‌നാട്ടിൽ റേഷൻ കാർഡും വോട്ടർ ഐഡി കാർഡും അനുവദിച്ചിട്ടുണ്ട്,ബാംഗ്ലുർ യൂണിവേഴ്‌സിറ്റിയിൽ റിസർവേഷനും. എന്നാൽ സാക്ഷരകേരളം ഇവരെ അടിച്ചമർത്തുന്നു. ഇവർക്കൊപ്പം ഒരേ സീറ്റിലിരുന്നു യാത്ര ചെയ്യാൻ പോലും മടിക്കുന്നവർ പക്ഷേ ഇരുട്ടിന്‍റെ മറവിൽ ഇവരെ ചൂഷണം ചെയ്യുന്നുമുണ്ട്. മലയാളിയുടെ കപടസദാചാര ബോധം!


http://www.mathrubhumi.com/polopoly_fs/1.666705.1447392064!/image/image.jpg_gen/derivatives/landscape_607/image.jpg

പിറന്നവീടിനും നാടിനും അന്യരായ ഇവർ ഉപജീവനം തേടി മറ്റിടങ്ങളിലേക്കു പലായനം ചെയ്യുന്നു. കേരളത്തിൽ ഭിന്നലിംഗക്കാർ സ്വയം വെളിപ്പെടാൻ തയ്യാറായിരുന്നില്ല ഈയടുത്ത കാലം വരെയും. സ്വന്തം വ്യക്തിത്വം മറച്ചു വെച്ച് ജീവിക്കേണ്ടി വരിക എത്ര ഗതികേടാണെന്നു ചിന്തിക്കാവുന്നതേ ഉള്ളു. ഇന്നു ഇവർ തങ്ങളുടെ അവകാശങ്ങൾക്കായി മുന്നോട്ടു വരുന്നുണ്ട്. ഈ സമൂഹം തങ്ങളൂടേത് കൂടിയാണെന്നു ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. 82 പേരാണ് തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടർ ലിസ്റ്റിൽ പേരു ചേർത്തിരിക്കുന്നത്. എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ - 18. തൃശ്ശൂരിൽ 13 , മലപ്പുറം , പാലക്കാട് - 9 , തിരുവനന്തപുരം - 8 എന്നിങ്ങനെയാണ് കണക്ക്. പത്തനംതിട്ടയിൽ നിന്ന് ആരുമില്ല. ഇത്തവണ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ ക്ഷണിച്ചപ്പോൾ സ്ത്രീ , പുരുഷൻ എന്നിവയ്ക്കു പുറമേ ഭിന്നലിംഗക്കാർക്കും പ്രത്യേക കോളം അനുവദിച്ചിരുന്നു.ഇതൊരു നല്ല മാറ്റത്തിന്‍റെ തുടക്കമാണ്. എന്നും അവഗണിക്കപ്പെട്ടവർക്കു സർക്കാരിന്‍റെ ഭാഗത്തു നിന്നുള്ള അംഗീകാരം.

ആണുടലിനുള്ളിലെ പെൺമനസ്സിനെ ആടിത്തകർത്ത ഒരു ഋതുപർണ്ണഘോഷ് നമുക്കില്ലാതെ പോയി. ഈ ഭൂമി ആണിനും പെണ്ണിനും മാത്രമല്ല അതിനിടയിൽപ്പെട്ടു പോയവർക്കും ഇടമുണ്ടെന്നു തിരിച്ചറിയുക. 
പുഴ പിന്നെയും  ഒഴുകിക്കൊണ്ടേയിരുന്നു

എന്‍റെ മോഹങ്ങളേയും മോഹഭംഗങ്ങളേയും പേറി

തെക്ക് എനിക്കായി ചിത ഒരുക്കിയിരുന്നു

 പക്ഷെ വേണ്ടി വന്നില്ല , ഒസ്യത്തില്‍ പാതി വെന്ത

ദേഹമായി , ഗംഗയെ പുല്‍കി ഒഴുകുവാനായിരുന്നു എനിക്കിഷ്ടം.....


Saturday, 7 November 2015

ബീഹാര്‍ തെരഞ്ഞെടുപ്പ്

ബീഹാര്‍ തെരഞ്ഞെടുപ്പ്

എന്‍ഡിഎ -BJP,LJP,RLSP,HAM
മഹാസഖ്യം - JDU,RJD,INC
മറ്റുളളവര്‍ - SP,JAM,SJP,CPI,CPM,AIMIM,IND

എന്‍ഡിഎ
 
1)LJP(ലോക് ജനശക്തി പാര്‍ട്ടി )

2)RLSP (രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി)
  • 3 മാര്‍ച്ച് 2013 പാ‍ര്‍ട്ടി രൂപീകരിച്ചു
  • ആദ്യ രൂപം രാഷ്ട്രീയ സമതാ പാര്‍ട്ടി - ഉപേന്ദ്ര കുശ്വാ,രാംബിഹാരി സിംഗ്
  • പിന്നീട് രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടിയായ് ഉപേന്ദ്ര കുശ്വാ രൂപീകരിച്ചു
3)SP(സമാജ്‍വാദി പാർട്ടി )

  • ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് സമാജ്‍വാദി പാർട്ടി.
  • ഉത്തർപ്രദേശിലെ ഒരു പ്രബലകക്ഷിയായ സമാജ്‍വാദി പാർട്ടി തന്നെയാണ് ഇപ്പോൾ അവിടുത്തെ മുഖ്യ ഭരണകക്ഷിയും.ജാതിരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായ ഉത്തർപ്രദേശിൽ മറ്റ് പിന്നോക്ക വിഭാഗക്കാർക്കും മുസ്ലിങ്ങൾക്കും ഇടയിൽ സമാജ്‍വാദി പാർട്ടിക്ക് നല്ല വേരോട്ടമുണ്ടെന്ന് കരുതപ്പെടുന്നു.
  • ജനതാ ദൾ പല പ്രാദേശിക കക്ഷികളായി ശിഥിലമായപ്പോഴാണ് 1992ൽ സമാജ്‍വാദി പാർട്ടി രൂപീകൃതമായത്.
  • മുലായം സിങ്ങ് യാദവ് ആണ് ലോക് സഭാ നേതാവ്.
4)HAM ( ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച)
8 മെയ് 2015 - ജിതന്‍ റാം മാഞ്ചി
ജനതാദള്‍ യുണൈറ്റഡ് ല്‍ നിന്നും തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ചത്

മഹാസഖ്യം

1)JDU (ജെഡിയു)(ജനതാദള്‍ യുണൈറ്റഡ്)

,2)RJD,(ആര്‍ജെഡി)(രാഷ്ട്രീയ ജനതാദള്‍)
  • ബീഹാറിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ജനതാ ദൾ.
  • 1997ൽ ലാലു പ്രസാദ് യാദവാണ് രാഷ്ട്രീയ ജനതാ ദൾ രൂപീകരിച്ചത്.
  • കാലിത്തീറ്റ അഴിമതി ആരോപണത്തിന്റെ പേരിൽ ജനതാ ദൾ മുൻ അദ്ധ്യക്ഷൻ കൂടെയായിരുന്ന ലാലു പ്രസാദ് യാദവിനെ ജനതാ ദള്ളിൽ നിന്നും പുറത്താക്കാൻ ശരദ് യാദവ് ശ്രമിച്ചതിനെ തുടർന്നായിരുന്നു അത്.
3)INC(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് )