മെഹക്
മെഹക് നീ എന്താണ് എപ്പോഴും കുത്തിക്കുറിക്കുന്നത് ? അമ്മിയുടെ ചോദ്യത്തിന് ഉത്തരം നല്കാതെ അവൾ നിശബ്ദം തന്റെയ എഴുത്ത് തുടർന്നു.അവളുടെ ആ വിമുഖത അമ്മിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്... അമർഷം കടിച്ചമർത്തി അവർ വീണ്ടും അവളോട് ചോദിച്ചു
![]() |
picture courtesy:internet |
- ഇത്തവണ മുൻപത്തെക്കാൾ ഉച്ചത്തിൽ ആയിരുന്നു ചോദ്യം
എന്താണ് മെഹക് നീ ഞാൻ ചോദിച്ചത് കേട്ടിലേയ്?പോയി പഠിക്കു, നിനക്ക് മിഡ് ടേം എക്സാം ഉള്ളതല്ലേ ?കഴിഞ്ഞ തവണ പോലെ ഇത്തവണയും കണക്കിനു മാർക്ക് കുറഞ്ഞാൽ അബ്ബു നിന്നെ തല്ലി പഴുപ്പിക്കും .
വീണ്ടും അവളുടെ നിസംഗ ഭാവം കണ്ടപ്പോൾ അമ്മിയ്ക്ക് കോപം നിയന്ത്രിക്കാനായില്ല
''മെഹക് ''
ഇത്തവണ വിളി അബ്ബുവിന്റെയ കാതിൽ എത്തി .
അയാൾ അവളോട് ഒന്നും ചോദിച്ചില്ല , അവൾ എഴുതിക്കൊണ്ടിരുന്ന കടലാസ് കഷ്ണം പിടിച്ചുവാങ്ങി . അതിലെ ഓരോ വരിയും വായിക്കുമ്പോൾ അയാളുടെ കണ്ണുകൾ കൂടുതൽ വന്യമാകുന്നുണ്ടാരുന്നു.
മെഹക് എന്താ നീ എഴുതിയിരിക്കുന്നെയ്? സ്ത്രീ സ്വാതന്ത്ര്യം !
നിന്നോട് പറഞ്ഞതല്ലേ മെഹക് നീ എഴുതാൻ പാടില്ലാന്നു , നല്ല വീട്ടിലെ കുട്ടികൾ ഈ വക കാര്യങ്ങൾ ഒന്നും എഴുതാറില്ല . എന്താ നിന്റെയ ഭാവം ? തസ്ലീമയെ പോലെ എഴുതാനോ? മലാലയെ പോലെ നമ്മുടെ നിയമങ്ങളെ വെല്ലുവിളിക്കാനോ ?
ഇനിയും ആരൊക്കെയോ ഉണ്ടല്ലോ കമല ദാസ് , അഷിത , അരുന്ധതി റോയ് .... വേണ്ട മെഹക് നീ അവളുമാരെ ഒന്നും അനുകരിക്കേണ്ട . എന്തേലും ഉണ്ടേൽ പഠിക്കു , പ്രാർത്ഥന ചൊല്ല് .പിന്നെ അടുക്കള പണിയും .. അത്ര മതി , അതിലപ്പുറം ഒന്നും വേണ്ട ........
അവൾ എഴുതിയത് ഒക്കെയും അവളെ കൊണ്ട് തന്നെ കീറി ചവറ്റു കുട്ടയിൽ ഇടീപ്പിച്ച ശേഷം അവർ അവരുടെ വഴിക്ക് പോയി
മെഹക് ആ കഷ്ണങ്ങൾ ഒക്കെയും തന്റെയ കിടക്ക മുറിയിൽ കൊണ്ട് വന്നു ചേർത്ത് വെച്ചു.
അത് ചേർത്ത് വായിക്കുമ്പോൾ അത് വരെ കാണാത്ത ഒരു
തീക്ഷ്ണത ആ കണ്ണുകളിൽ ഉണ്ടായിരുന്നു ,
നാളെ ഒരുപക്ഷെ അവളുടെ അബ്ബുവിനു പോലും കെടുത്താൻ ആകാത്ത തീക്ഷണത ....പെണ്‍ മനസിന്റീയ്, പ്രവചനങ്ങൾക്കും അതീതമായ ഉറപ്പു .
അബ്ബു ഞാൻ ഞാൻ തന്നെയാണ് .......നിങ്ങൾക്ക് വലിച്ചു കീറാൻ ഈ കടലാസേ കിട്ടു എന്റെയ ചിന്തകൾ അവ എന്റെയ മാത്രമാണ് ,
നിങ്ങൾക്ക് അത് അന്യവും ...........
ATHULYA B S
No comments:
Post a Comment