Tuesday, 27 January 2015

'സെവേണ്‍ ചാൻസെസ് 


ബുസ്റ്റെർ കീറ്റൊൻ സംവിധാനം നിർവഹിച്ച 56 മിനിറ്റ് ദൈർഖ്യമുള്ള
http://www.drfilm.net/blog/?p=157

അമേരിക്കൻ ചിത്രമാണ്‌ ''സെവേണ്‍ ചാൻസെസ് ''.ബുസ്റ്റെർ കീറ്റൊൻ തന്നെയാണ് പ്രധാന കഥാപാത്രമായ ''ജിമ്മി ഷനോനെ'' അവതരിപ്പിച്ചിരിക്കുന്നതും . നിശബ്ദ സിനിമയിലെ വസന്തമാണ്‌ ഈ ചിത്രമെന്ന് വിശേഷിപ്പിക്കാം . സംഭാഷണം ഒട്ടുമേ ഇല്ലെങ്കിലും കാണികളെ അത് ഒരിക്കലും നിരാശരാക്കുന്നില്ല . അത്രയ്ക്ക്  ഭംഗിയായി ചിത്രം അവതരിപ്പിക്കാൻ ബുസ്റ്റെർ കീറ്റൊൻ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട് .ചിത്രം ഉടനീളം നമ്മെ ചിരിപ്പിക്കും , 1925 ൽ ഒരുക്കിയ ഒരു ചിത്രം വർഷങ്ങൾക്കു ഇപ്പുറവും കാണികൾക്ക് ആസ്വദിക്കാൻ കഴിയുന്നു എങ്കിൽ അത് ആ സിനിമയുടെയും അത് അണിയിച്ചു ഒരുക്കിയവരുടെയും വിജയം തന്നെയാണ് . സിനിമയുടെ ചുരുക്കം ഇതാണ് - ജിമ്മി ഷാനോൻ ഇത് വരെയും തന്റെ പ്രണയം മേരി ജോൻസിനോട് പറയാൻ കഴിഞ്ഞിട്ടില്ല .സാമ്പത്തിക തകർച്ച നേരിടുന്ന ഒരു സ്ഥാപനത്തിൽ ജൂനിയർ പാർട്ട്നെർ ആണ് അയാൾ. ഒരു ദിവസം ഓഫീസിലേക്ക് കയറി വന്ന വക്കീൽ , ജിമ്മിയുടെ മരിച്ചു പോയ മുത്തച്ചൻ നല്കിയ വില്പത്രം അയാൾക്ക് കൈമാറുന്നു . അതിൻപ്രകാരം, ഇരുപത്തിയേഴാം പിറന്നാൾ ദിനം രാത്രി ഏഴു മണിക്കുള്ളിൽ അയാൾ വിവാഹിതനായാൽ സമ്പത്ത് അയാൾക്ക് ലഭിക്കും .എഴു മണിയാകാൻ ഏതാനും മണിക്കുറുകൾ മാത്രം , ഈ ഏഴു മണിക്ക് മുൻപ് ജിമ്മി വിവാഹിതൻ ആകുമോ ഇല്ലയോ എന്നതാണ് ചിത്രത്തിന്ടീയ് പ്രമേയം . ചെറിയ പ്രമേയം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വളരെ മനോഹരമായി തന്നേയ് ഓരോ സീനും ചിത്രീകരിച്ചിരിക്കുന്നു . നിശബ്ദത സിനിമയ്ക്ക്‌ ഒരു മുതൽ കൂട്ടായി തോന്നുന്ന തരത്തിൽ ഉള്ള രംഗങ്ങൾ ധാരാളം ഉണ്ട് ഇതിൽ .ചിത്രം ആദ്യാവസാനം വരെ കാണികളെ പിടിച്ചിരുത്തുന്നു , ശെരിക്കും മനസ്സ് നിറഞ്ഞു കണ്ട ഒരു സിനിമ . 

ATHULYA B S

Saturday, 10 January 2015

''ബ്ലിമിഷെദ് ലൈറ്റ്''


http://www.imdb.com/title/tt2049630/

രാജ് അമിത് കുമാർ സംവിധാനം നിർവഹിച്ച ഇംഗ്ലീഷ് - ഹിന്ദി ചിത്രമാണ്‌ ബ്ലിമിഷെദ് ലൈറ്റ് . രണ്ട് വ്യത്യസ്ത നഗരങ്ങളിൽ ,ന്യൂയോർക്കിലും ന്യൂഡല്ഹിയിലും ആയി കഥ വികസിക്കുന്നു . ന്യൂയോർക്കിൽ ഒരു മുസ്ലിം മതമൗലികവാദി ഉത്പതിഷ്ണുവായ ഒരു മുസ്ലിം വിദ്യാർത്ഥിയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയ് തട്ടിക്കൊണ്ടു പോകുന്നു .ന്യൂഡല്ഹിയിലെ സ്വവർഗ അനുരാഗിയായ ഒരാൾ താൻ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നു.തുടർന്ന് നടക്കുന്ന പീഡനങ്ങളും ഹിംസയും സ്വത്വങ്ങളുടെ സങ്കർഷങ്ങ്ളിലേക്ക് നയിക്കുന്നു  .വ്യത്യസ്ത വ്യക്തിത്വങ്ങളും ഹിംസാത്മകമായ മുൻവിധികളും തമ്മിലുള്ള സങ്കർഷം വരച്ചു കാട്ടുന്നു ചിത്രം . 377 പ്രകാരം സ്വവർഗ ലൈംഗികത കുറ്റകരമായ ഇന്ത്യയിൽ ഈ ചിത്രം ഒരുപാടു ചോദ്യങ്ങൾ ഉയർത്തുന്നു. ഒരാളുടെ ലൈംഗിക ജീവിതം അയാളുടെ മാത്രം സ്വാതന്ത്ര്യം ആണ് എന്ന ചിന്ത കൂടി ചിത്രം പങ്കു വെയ്ക്കുന്നു.സ്വത്വവാദത്തിന്റെയ പേരിൽ ഉണ്മൂലനവും വിവേചനവും നടക്കുന്ന ഈ ലോകത്ത് സ്വത്വവിഭാഗത്തിൽപ്പെട്ട മനുഷ്യരും ജീവിത സമ്മർധങ്ങളെ അതിജീവിക്കുക ഓരോ തരത്തിൽ ആകും .സാമൂഹികമായ നിയമങ്ങളുടെ പൊളിച്ചെഴുത്താണ് ചിത്രം .

ATHULYA B S

കാഴ്ചക്കാരിലേക്ക് തുഴഞ്ഞു കയറിയ Corn Island



http://www.angel.ge/movies-soundtracks/115913-.html

വേൾഡ് സിനിമ വിഭാഗത്തിലെ ''കോണ്‍ ഐലന്ഡ് '' മനോഹരമായ ഫ്രെയിമുകൾ കൊണ്ടും മിതമായ സംഭാഷണങ്ങൾ കൊണ്ടും എന്നെ ആകർഷിച്ച ചിത്രമാണ്‌. Giorgi ഒവശ്വിളി സംവിധാനം ചെയ്ത ഈ ചിത്രം മേളയിലെ ആകർഷണങ്ങളിൽ ഒന്നായിരുന്നു .100 മിനുട്ട് ദൈർഖ്യം ഉള്ള ഈ ചിത്രം രണ്ടു രാഷ്ട്രങ്ങല്ക്കിടയിലെ സങ്കര്ഷത്തിൽ പലായനം ചെയ്യുന്ന വൃദ്ധ കർഷകന്റെയും അയാളുടെ കൊച്ചുമകളുടെയും  കഥ പറയുന്നു .ജൊർജിയയെയും റിപബ്ലിക് ഓഫ് അബ്കാസിയെയും തമ്മിൽ വേർതിരിക്കുന്നത്എന്ഗ്യുരി നദിയാണ് . 1992-93 ലെ യുദ്ധം മുതൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്നു .എന്ഗ്യുരി നദിയിലെ ആൾപാർപ്പില്ലാത്ത ദ്വീപിൽ എത്തിപ്പെടുന്ന കർഷകനും കൊച്ചുമകളും അവരുടെ ജീവിതം എങ്ങനെ കെട്ടിപ്പടുക്കുന്നു എന്നതാണ് ചിത്രത്തിന്റീയ് പ്രമേയം.നിലം ഉഴുതും ചോളം നട്ടും അയാൾ പുതിയൊരു ജീവിതം തുടങ്ങുന്നു .ചെറുമകൾ ഋതുമതിയാവുകയും ചോളം പാകമാകുകയും ചെയ്യുന്നതോടെയ്‌ അയാൾ ഒളിച്ചോടാൻ കഴിയാതെ ജീവിതത്തിന്റെ നിർദയമയ നിയമങ്ങളെ നേരിടാൻ തയ്യാറാവുകയാണ്‌ . ചിത്രത്തിന്റീയ് ആദ്യ ഭാഗങ്ങളിൽ എന്തിനും അപ്പുപ്പനെ ആശ്രയിക്കുന്ന കൊച്ചുമകൾ പതിയെ പതിയെ എല്ലാം സ്വായത്തമാക്കുന്നു. ഒടുവിൽ പ്രകൃതി ദുരന്തത്തിൽ മുത്തച്ഛൻ ഒലിച്ചു പോകുമ്പോൾ അവൾ കാഴ്ചക്കാരിലേക്ക് ഒറ്റയ്ക്ക് തുഴഞ്ഞു കയറുകയാണ്. ചിത്രത്തിന് ഒടുക്കമില്ല, കഥ തുടരുന്നു എന്ന പോലെ അവർക്കു പിന്നാലെ ആ ദ്വീപിൽ എത്തുന്ന മറ്റൊരാൾ,ജൊർജിയയെയും റിപബ്ലിക് ഓഫ് അബ്കാസിയെയും തമ്മിലുള്ള സങ്കർഷങ്ങൾ തുടരുന്നു എന്നതിന്റെ സൂചനയാണ് നൽകുന്നത്. അല്ലെങ്കിൽ ഇത്തരം പലായനങ്ങൾ  ഇനിയും തുടരും എന്നതിന്റീയ് സൂചനയാണ് ...................മിതമായ സംഭാഷണങ്ങൾ ചിത്രത്തെ മികവിന് ഒരു കാരണമാണ്, മറ്റൊന്ന് വളരെ മനോഹരമായ ഫ്രെയിമുകൾ . സ്വർണ വർണത്തിൽ പാകമായി നില്ക്കുന്ന ചോളവും അതിനു ചുറ്റുമുള്ള നദിയും കാഴ്ച ക്കാരന് ദൃശ്യ വിസ്മയം തന്നെയാണ് സമ്മാനിക്കുക ..


ATHULYA B S

കൂട്ടിയും കിഴിച്ചും ''89''


https://www.facebook.com/89themovie
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ബംഗാളി സിനിമയുടെ സ്ഥാനം വിസ്മരിക്കാൻ ആകുന്നതല്ല . ടാഗോർ കഥകളുടെ സ്വാധീനം ആദ്യ കാലങ്ങളിൽ ബംഗാളി സിനിമയെ ഇന്ത്യയിലെ ഇതരഭാഷാ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കി . എന്റെ കാഴ്ചപ്പാടിൽ സഹിത്യത്തിന്റെയ് സ്വാധീനം ഇത്രമേൽ പുലർത്തിയ സിനിമ സംസ്കാരം മറ്റൊരു ഇന്ത്യൻ ഭാഷയ്ക്കും അവകാശപ്പെടാൻ കഴിയില്ല . അതുകൊണ്ട് തന്നേയ് ബംഗാളി ചിത്രങ്ങൾ എന്നും കലാപരമായി നിലവാരം പുലർത്തിയിരുന്നു.ലോകം ഇന്നറിയുന്ന പല സംവിധായകർക്കും ജന്മം നല്കിയ ബംഗാളി സിനിമ ഇന്ത്യൻ സിനിമയുടെ തന്നേയ് അഭിമാനമാണ്. ചലച്ചിത്ര മേളയിൽ ''ഇന്ത്യൻ സിനിമ ഇന്ന് '' വിഭാഗത്തിൽ പ്രദർഷിപിച ''89'' എന്ന ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച ഘടകവും അതായിരുന്നു. ''89''  പേര് സൂചിപ്പിക്കുന്ന പോലെ അക്കങ്ങളുടെ കളിയാണ്‌ . ഈ ചിത്രത്തിൽ ഉടനീളം ഈ അക്കങ്ങൾക്ക് പ്രാധാന്യമുണ്ട് . റിമ സെൻ അവതരിപ്പിക്കുന്ന മനശാസ്ത്രഞ്ഞ, അവരെ സ്നേഹിക്കുന്ന പോലീസുകാരൻ , ഒരു കുറ്റവാളി ഇവരിലൂടെയാണ് കഥാതന്തു വികസിക്കുന്നത്. ഇവരുടെ ജീവിതത്തിൽ 89 എന്ന അക്കത്തിനു എന്ത്പ്രാധാന്യം എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ ചിത്രം .ഇന്ത്യൻ  ന്യുമറോളോജി യിൽ ഒന്ന് എന്ന സംഖ്യയുടെ പ്രാധാന്യം , അത് ഇവരുടെ ജീവിതവുമായി എങ്ങനെ ബന്ധപെട്ടിരിക്കുന്നു - ചിത്രം ആദ്യാവസാനം വരെ കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു. ടാഗോരിന്റെയ് നാട്ടിൽ നിന്നും വന്ന ചിത്രം എന്തായാലും കാണികളെ നിരാശരാക്കിയില്ല.........


ATHULYA B S

നിഷ്കാസിതനായ ഭരണാധികാരി


http://iranianfilmdaily.com/tag/the-president/
 ചലച്ചിത്ര മേളകളെ തന്റെ സിനിമകൾ കൊണ്ട് അദ്ഭുതപ്പെടുത്തിയ സംവിധായകൻ- അതാണ് മക്മൽ ബഫ് . ഇറാനിയാൻ സിനിമയിലെ കഴിവുറ്റ ചലച്ചിത്രകാരൻ.1997 ലെ സൈലെൻസ് എന്ന ഫിലിം ആണ് മക്മൽ ബഫ് നെ ഞാൻ അറിയുന്ന ആദ്യ ചിത്രം. പിന്നീടു അദെഹതിന്റെയ് ഓരോ സിനിമകളും, എന്റെ ചലച്ചിത്ര ധാരണകളെ തിരുത്തിക്കുറിച്ചു.''പ്രസിഡണ്ട്‌'' അതിൽ നിന്നും വിഭിന്നമല്ല. ''  തീയറ്റെരിൽ  നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച ചിത്രം നിരാശപ്പെടുത്തിയില്ല.ഭരണത്തിൽ നിന്നും നിഷ്കാസിതനായ ഭരണാധികാരി , തന്റീയ് കൊച്ചു മകനുമായി ഒളിവുജീവിതം നയിക്കുകയാണ്. ആ പാച്ചിലിനിടയിൽ അയാൾ തിരിച്ചറിയുന്നു തന്റീയ് ഭരണത്തിലേ പോരായ്മകൾ. അദേഹവും അദെഹതിന്റെയ് സൈന്യവും ചെയ്തുകൂട്ടിയ ദ്രോഹങ്ങളുടെയ് ആഴം തിരിച്ചറിയുകയാണ് അയാൾ . വിവാഹ ഘോഷയാത്രയായി വന്ന നവവധു വരനും ബന്ധുക്കൾക്കും മുന്നിൽ അപമാനിതയാവുമ്പോൾ ഒരാൾ പോലും പ്രതികരിക്കുന്നില്ല. മരണം  യാചിക്കുന്നതിനു തോട്ടുമുന്നെ അവൾ ചോദിക്കുന്നുണ്ട് - '' നിങ്ങൾ എന്ത് കൊണ്ട് നിശബ്ദരായി ''. അവളുടെ നെറുകയിൽ കൊണ്ട വെടി യദാർത്ഥത്തിൽ പതിക്കുന്നത് അയാളുടെ ഉള്ളിലാണ് . തന്റീയ് ഭരണം എന്ത് മാത്രം  അനീതിയാണ് സമൂഹത്തിൽ വിതച്ചതെന്ന് അയാൾ പതിയെ   തിരിച്ചറിയുന്നു. ആ തിരിച്ചറിവ് അയാൾക്ക് ഒരവസരം കൂടി നല്കുന്നു......ചില്ലുകൊട്ടാരത്തിൽ നിന്നും അയാൾ അടക്കി ഭരിച്ച പ്രജകൾക്കിടയിൽ എത്തുമ്പോൾ അയാൾ പൂർണമായും തിരിച്ചറിയുന്നു തന്റെ പിഴവുകൾ. ചിത്രം അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സങ്കർഷങ്ങൾ വളരെ ലളിതമായി വരച്ചു ചേർത്തിരിക്കുന്നു.പ്രസിഡന്റ്‌ നല്ല സിനിമയെ സ്നേഹിക്കുന്നവരെ നിരാശരാക്കുന്നില്ല ........



ATHULYA B S

Thursday, 1 January 2015

കണ്മുന്നിലെ ചുംബന സമരം
picture courtesy: internet 

കുറെ നാളുകളായി ചുംബനതിന്റെയ് രസതന്ത്രവും ജീവശാസ്ത്രവും വ്യാകരണവും എല്ലാം ചർച്ച ചെയ്യുകയാണ് നാം.സംസ്കാരത്തിനും സദാചാരത്തിനും  ഇടയിൽ ചെകുത്താനും കടലിനും ഇടയ്ക്ക് എന്ന പോലെ പാവം ചുംബനം. എല്ലാവരെയും പോലെ ഞാനും ചിന്തിക്കുന്നു എന്തിനു ചുംബന സമരം ? ഒരുവന്റെയ് സഞ്ചാര സ്വാതന്ത്ര്യം അല്ലെങ്കിൽ അവന്റെ സദാചാരബോധം നിശ്ചയിക്കേണ്ടത് അവൻ തന്നെ അല്ലേ ? ആണും പെണ്ണും ഒരുമിച്ചു നടന്നാൽ എങ്ങനെ ആണ് സദാചാരം ഇല്ലാണ്ട് ആകുന്നത്‌ ? ഇതൊക്കെയാണ് എന്റെ മനസിലും ഉള്ള ചോദ്യങ്ങൾ...

ചുംബനസമരതിന്റെയ് ലക്ഷ്യത്തോട് എനിക്ക് വിയോജിപ്പില്ല . പക്ഷെ അതിനു സ്വീകരിച്ച മാർഗം, അത് എനിക്ക് അത്ര മാത്രം സ്വീകാര്യമല്ല. ആണും പെണ്ണും ഒരുമിച്ചു നടന്നത് കൊണ്ട് സദാചാരം എന്ന ചില്ല് കണ്ണാടി ഉടയുമെന്നു ഞാൻ കരുതുന്നില്ല . സ്ത്രീയ്ക്കും പുരുഷനും പങ്കു വെയ്യ്ക്കാൻ ആകുന്നത്‌ കേവലം അനുരാഗം  മാത്രമല്ല , സൗഹൃദം എന്ന ആത്മരാഗവും അവർക്കിടയിൽ സാധ്യമാണ്. എന്നാൽ കാലവും കോലവും മാറിയിട്ടും മനസില്ലെയ് വിഴുപ്പു അലക്കാത്തവർ അങ്ങനെ ചിന്തിക്കുന്നു എന്ന് മാത്രം . അത്തരക്കാർക്കു മറുപടിയില്ല.പൊതു ഇടങ്ങളിൽ പുക വലിക്കാൻ പാടില്ല എന്ന് മുന്നറിയിപ്പ്  അതിനു മുന്നില് മാത്രം പുക വലിച്ചു ശീലിച്ചവർ ആണ് നാം.അപ്പൊ പിന്നെ ചുംബിക്കാൻ പാടില്ലാന്നു പറയുമ്പോൾ എങ്ങനെ ചുംബിക്കാണ്ടിരിക്കും? നമ്മുക്ക് ചുറ്റും നടക്കുന്ന പലേ കാര്യങ്ങളും കണ്ടില്ലാന്നു നടിക്കുന്നവർ ആണ് നാം . ഇവിടെ നിങ്ങൾക്ക് ആരെ വേണേലും കൊള്ളയടിക്കം, കൊല്ലാം, മാനഭംഗത്തിന് ഇരയാക്കം, പൊതു ഇടങ്ങളെ ശുചി മുറിയും സൌച്യാലയവും ആക്കാം, ആരും ചോദിക്കില്ല .. അസഹിഷ്ണുത പ്രകടമാക്കാറില്ല . ഇങ്ങനെയുള്ള നാം എന്ത് കൊണ്ട് ചുംബനത്തെ എതിർക്കുന്നു?ഇത്തരം ചോദ്യങ്ങൾ സ്വാഭാവികം.  വാത്സായന 
ശാസ്ത്രത്തിന്റെയും  കജുരാഹോയുടെയും നാടാണ് നമ്മുടെ ഭാരതം. എന്നിട്ടും ഇതൊക്കെ  കാണുമ്പോൾ മറ്റാരെക്കാളും നാം അസഹ്ഷ്ണുത പ്രകടിപ്പിക്കുന്നു .
picture courtesy: internet

ഇതൊക്കെ വാസ്തവമാണെങ്കിലും , മറക്കാൻ പാടില്ലാത്ത ഒന്നുണ്ട് - നമ്മുടെ  സ്വകാര്യത മറ്റൊരാളുടെ സ്വകാര്യതയ്ക്ക് ഭീഷണി ആകാൻ പാടില്ല . സഞ്ചാര സ്വാതന്ത്ര്യം മൗലിക അവകാശം ആണെന്ന് കരുതി , മറ്റൊരുവന്റെയ് അടുക്കളയിൽ കൂടിയേ എന്റെയ വീട്ടിൽ പോകുമെന്ന് ശാട്യം പിടിക്കാൻ പാടില്ല . അത് പോലെ തന്നെ ആണ് പൊതു ഇടങ്ങളിൽ സ്നേഹം പ്രകടമാക്കാനുള്ള അവകാശവും . നിങ്ങൾ ചുംബിച്ചോളു , സ്നേഹം എങ്ങനെ വേണേലും പ്രകടിപ്പിച്ചോളു , പക്ഷെ അതിനായി പൊതു ഇടങ്ങൾ തിരഞ്ഞെടുക്കരുത്.......


 സദാചാര പോലിസിങ്ങിനു എതിരെ പ്രതിഷേധം ശക്തമായി തന്നെ തുടരുക , എന്നാൽ മാർഗം ഇനിയും മാറേണ്ടിയിരിക്കുന്നു.കാലഹരണപ്പെട്ട ചിന്തകളെ - സമൂഹ നിയമങ്ങളെ ഒക്കെ പൊളിച്ചു എഴുതേണ്ടത്  ആവശ്യം തന്നെ, എന്നാൽ അതിനിടയിൽ നമ്മുടെ മൂല്യങ്ങൾ കൂടി ചേർത്ത് പിടിക്കുക............

ATHULYA B S