Thursday, 1 January 2015

കണ്മുന്നിലെ ചുംബന സമരം
picture courtesy: internet 

കുറെ നാളുകളായി ചുംബനതിന്റെയ് രസതന്ത്രവും ജീവശാസ്ത്രവും വ്യാകരണവും എല്ലാം ചർച്ച ചെയ്യുകയാണ് നാം.സംസ്കാരത്തിനും സദാചാരത്തിനും  ഇടയിൽ ചെകുത്താനും കടലിനും ഇടയ്ക്ക് എന്ന പോലെ പാവം ചുംബനം. എല്ലാവരെയും പോലെ ഞാനും ചിന്തിക്കുന്നു എന്തിനു ചുംബന സമരം ? ഒരുവന്റെയ് സഞ്ചാര സ്വാതന്ത്ര്യം അല്ലെങ്കിൽ അവന്റെ സദാചാരബോധം നിശ്ചയിക്കേണ്ടത് അവൻ തന്നെ അല്ലേ ? ആണും പെണ്ണും ഒരുമിച്ചു നടന്നാൽ എങ്ങനെ ആണ് സദാചാരം ഇല്ലാണ്ട് ആകുന്നത്‌ ? ഇതൊക്കെയാണ് എന്റെ മനസിലും ഉള്ള ചോദ്യങ്ങൾ...

ചുംബനസമരതിന്റെയ് ലക്ഷ്യത്തോട് എനിക്ക് വിയോജിപ്പില്ല . പക്ഷെ അതിനു സ്വീകരിച്ച മാർഗം, അത് എനിക്ക് അത്ര മാത്രം സ്വീകാര്യമല്ല. ആണും പെണ്ണും ഒരുമിച്ചു നടന്നത് കൊണ്ട് സദാചാരം എന്ന ചില്ല് കണ്ണാടി ഉടയുമെന്നു ഞാൻ കരുതുന്നില്ല . സ്ത്രീയ്ക്കും പുരുഷനും പങ്കു വെയ്യ്ക്കാൻ ആകുന്നത്‌ കേവലം അനുരാഗം  മാത്രമല്ല , സൗഹൃദം എന്ന ആത്മരാഗവും അവർക്കിടയിൽ സാധ്യമാണ്. എന്നാൽ കാലവും കോലവും മാറിയിട്ടും മനസില്ലെയ് വിഴുപ്പു അലക്കാത്തവർ അങ്ങനെ ചിന്തിക്കുന്നു എന്ന് മാത്രം . അത്തരക്കാർക്കു മറുപടിയില്ല.പൊതു ഇടങ്ങളിൽ പുക വലിക്കാൻ പാടില്ല എന്ന് മുന്നറിയിപ്പ്  അതിനു മുന്നില് മാത്രം പുക വലിച്ചു ശീലിച്ചവർ ആണ് നാം.അപ്പൊ പിന്നെ ചുംബിക്കാൻ പാടില്ലാന്നു പറയുമ്പോൾ എങ്ങനെ ചുംബിക്കാണ്ടിരിക്കും? നമ്മുക്ക് ചുറ്റും നടക്കുന്ന പലേ കാര്യങ്ങളും കണ്ടില്ലാന്നു നടിക്കുന്നവർ ആണ് നാം . ഇവിടെ നിങ്ങൾക്ക് ആരെ വേണേലും കൊള്ളയടിക്കം, കൊല്ലാം, മാനഭംഗത്തിന് ഇരയാക്കം, പൊതു ഇടങ്ങളെ ശുചി മുറിയും സൌച്യാലയവും ആക്കാം, ആരും ചോദിക്കില്ല .. അസഹിഷ്ണുത പ്രകടമാക്കാറില്ല . ഇങ്ങനെയുള്ള നാം എന്ത് കൊണ്ട് ചുംബനത്തെ എതിർക്കുന്നു?ഇത്തരം ചോദ്യങ്ങൾ സ്വാഭാവികം.  വാത്സായന 
ശാസ്ത്രത്തിന്റെയും  കജുരാഹോയുടെയും നാടാണ് നമ്മുടെ ഭാരതം. എന്നിട്ടും ഇതൊക്കെ  കാണുമ്പോൾ മറ്റാരെക്കാളും നാം അസഹ്ഷ്ണുത പ്രകടിപ്പിക്കുന്നു .
picture courtesy: internet

ഇതൊക്കെ വാസ്തവമാണെങ്കിലും , മറക്കാൻ പാടില്ലാത്ത ഒന്നുണ്ട് - നമ്മുടെ  സ്വകാര്യത മറ്റൊരാളുടെ സ്വകാര്യതയ്ക്ക് ഭീഷണി ആകാൻ പാടില്ല . സഞ്ചാര സ്വാതന്ത്ര്യം മൗലിക അവകാശം ആണെന്ന് കരുതി , മറ്റൊരുവന്റെയ് അടുക്കളയിൽ കൂടിയേ എന്റെയ വീട്ടിൽ പോകുമെന്ന് ശാട്യം പിടിക്കാൻ പാടില്ല . അത് പോലെ തന്നെ ആണ് പൊതു ഇടങ്ങളിൽ സ്നേഹം പ്രകടമാക്കാനുള്ള അവകാശവും . നിങ്ങൾ ചുംബിച്ചോളു , സ്നേഹം എങ്ങനെ വേണേലും പ്രകടിപ്പിച്ചോളു , പക്ഷെ അതിനായി പൊതു ഇടങ്ങൾ തിരഞ്ഞെടുക്കരുത്.......


 സദാചാര പോലിസിങ്ങിനു എതിരെ പ്രതിഷേധം ശക്തമായി തന്നെ തുടരുക , എന്നാൽ മാർഗം ഇനിയും മാറേണ്ടിയിരിക്കുന്നു.കാലഹരണപ്പെട്ട ചിന്തകളെ - സമൂഹ നിയമങ്ങളെ ഒക്കെ പൊളിച്ചു എഴുതേണ്ടത്  ആവശ്യം തന്നെ, എന്നാൽ അതിനിടയിൽ നമ്മുടെ മൂല്യങ്ങൾ കൂടി ചേർത്ത് പിടിക്കുക............

ATHULYA B S

1 comment:

  1. ചുംബന സമരം എന്റെ കാഴ്ചയിൽ ഇങ്ങനെ അമ്മയെ ചുംബിക്കാം... വയറ്റിൽ ചുമന്ന നന്ദിയോടെ...അച്ഛനെ ചുംബിക്കാം ഈ ലോകം കാണാൻ അവസരം തന്ന കടപ്പാടോടെ,മക്കളെ ചുംബിക്കാം ജൻമം കൊടുത്ത സംതൃപ്തിയോടെ..സഹോദരി സഹോദരങ്ങളെ ചുംബിക്കാം ഒരേ രക്തത്തിന്റെ സുഗന്ധത്തോടെഭാര്യയെ ചുംബിക്കാം അവൾക്കു മരിക്കുവോളം ചുംബനം നൽകാൻ ഞാനല്ലാതെ വേറെ ആരുമില്ല എന്ന ഓർമ്മയോടെ,അത് കൊടുക്കാൻ എനിയ്ക്കൊരു പ്രത്യേക ഇടം വേണ്ട...നാലാളെ അത് കാണിച്ചു എനിയ്ക്ക് പരിഷ്ക്കാരിയും സ്നേഹമുള്ളവനും ആവേണ്ട ..സ്നേഹവും ചുംബനവും എന്നും അതിൻറ്റെ പരിശുദ്ധിയോടെ നിലനിൽക്കട്ടെ...പെണ്‍കുട്ടികളോട് ഒരു വാക്ക്.....പ്രിയ കൂട്ടുകരികളെ ഒരിക്കലും ഒരു യഥാര്‍ത്ഥ കാമുകന്‍ തന്റെ പ്രണയിനിയെപ്രദര്‍ശന വസ്തു ആക്കില്ല,
    ഒരു ഷാള്‍ അല്ലേല്‍ ഉടുപ് മാറി കിടനാല്‍ നേരെ പിടിച്ചു ഇടു എന്ന് പറയുന്നെവന്‍ ആണ് കാമുകന്‍ അല്ലേല്‍ ആണ്‍കുട്ടി..!!അല്ലാതെ ആളുകള്‍ കൂടുന്നിടത്ത് കൂട്ടി കൊണ്ട് പോയി കിസ്സ്‌ അടിക്കുകയല്ല അവൻറ്റെ ആണത്തം.ഇത് ലോകത്തോട് വിളിച്ച് പറയുന്നവനെ നിങ്ങൾ വിളിക്കുന്ന പേര് ‪‎സദാചാരവാദി‬ എന്നാണെങ്കിൽ ഞാൻ സദാചാരവാദി എന്നതിലുപരി മലയാളിയാണ് നല്ല നട്ടെല്ലുള്ള കേരളീയനായ മലയാളി...

    ReplyDelete