നിഷ്കാസിതനായ ഭരണാധികാരി
![]() |
http://iranianfilmdaily.com/tag/the-president/ |
ചലച്ചിത്ര മേളകളെ തന്റെ സിനിമകൾ കൊണ്ട് അദ്ഭുതപ്പെടുത്തിയ സംവിധായകൻ- അതാണ് മക്മൽ ബഫ് . ഇറാനിയാൻ സിനിമയിലെ കഴിവുറ്റ ചലച്ചിത്രകാരൻ.1997 ലെ സൈലെൻസ് എന്ന ഫിലിം ആണ് മക്മൽ ബഫ് നെ ഞാൻ അറിയുന്ന ആദ്യ ചിത്രം. പിന്നീടു അദെഹതിന്റെയ് ഓരോ സിനിമകളും, എന്റെ ചലച്ചിത്ര ധാരണകളെ തിരുത്തിക്കുറിച്ചു.''പ്രസിഡണ്ട്'' അതിൽ നിന്നും വിഭിന്നമല്ല. '' തീയറ്റെരിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച ചിത്രം നിരാശപ്പെടുത്തിയില്ല.ഭരണത്തിൽ നിന്നും നിഷ്കാസിതനായ ഭരണാധികാരി , തന്റീയ് കൊച്ചു മകനുമായി ഒളിവുജീവിതം നയിക്കുകയാണ്. ആ പാച്ചിലിനിടയിൽ അയാൾ തിരിച്ചറിയുന്നു തന്റീയ് ഭരണത്തിലേ പോരായ്മകൾ. അദേഹവും അദെഹതിന്റെയ് സൈന്യവും ചെയ്തുകൂട്ടിയ ദ്രോഹങ്ങളുടെയ് ആഴം തിരിച്ചറിയുകയാണ് അയാൾ . വിവാഹ ഘോഷയാത്രയായി വന്ന നവവധു വരനും ബന്ധുക്കൾക്കും മുന്നിൽ അപമാനിതയാവുമ്പോൾ ഒരാൾ പോലും പ്രതികരിക്കുന്നില്ല. മരണം യാചിക്കുന്നതിനു തോട്ടുമുന്നെ അവൾ ചോദിക്കുന്നുണ്ട് - '' നിങ്ങൾ എന്ത് കൊണ്ട് നിശബ്ദരായി ''. അവളുടെ നെറുകയിൽ കൊണ്ട വെടി യദാർത്ഥത്തിൽ പതിക്കുന്നത് അയാളുടെ ഉള്ളിലാണ് . തന്റീയ് ഭരണം എന്ത് മാത്രം അനീതിയാണ് സമൂഹത്തിൽ വിതച്ചതെന്ന് അയാൾ പതിയെ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് അയാൾക്ക് ഒരവസരം കൂടി നല്കുന്നു......ചില്ലുകൊട്ടാരത്തിൽ നിന്നും അയാൾ അടക്കി ഭരിച്ച പ്രജകൾക്കിടയിൽ എത്തുമ്പോൾ അയാൾ പൂർണമായും തിരിച്ചറിയുന്നു തന്റെ പിഴവുകൾ. ചിത്രം അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സങ്കർഷങ്ങൾ വളരെ ലളിതമായി വരച്ചു ചേർത്തിരിക്കുന്നു.പ്രസിഡന്റ് നല്ല സിനിമയെ സ്നേഹിക്കുന്നവരെ നിരാശരാക്കുന്നില്ല ........
No comments:
Post a Comment