അങ്കത്തിനൊരുങ്ങി അരുവിക്കര
കേരള രാഷ്ട്രീയത്തിലെ നിർണ്ണായകമായ അല്ലെങ്കിൽ വഴിത്തിരിവായേക്കാവുന്നജനവിധിയിലേക്കാണ് ജൂണ്‍ 27 വിരൽ ചൂണ്ടുന്നത് . അരുവിക്കര ജൂണ്‍ 27 ണ് പോളിംഗ്ബൂത്തിലെത്തുമ്പോൾ ഇടതിനും വലതിനും ബി ജെ പി ക്കും അത് നിർണ്ണായകമാണ് .കേരള രാഷ്ട്രീയത്തിൽ മൂവരുടെയും ഭാവി എന്താകുമെന്നു തീർച്ചപ്പെടുത്താൻ.കേരളത്തിൽ നടക്കുന്ന 40 മത് ഉപതിരഞ്ഞെടുപ്പും അരുവിക്കരയിലെ 15 മത്തിരഞ്ഞെടുപ്പുമാണ് വരാനിരിക്കുന്നത് .
2011 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്ന ശേഷം പിറവത്തുംനെയ്യാറ്റിൻകരയിലും നടന്ന ഉപതിരഞ്ഞെടുപ്പുകൾക്കൊന്നും ലഭിക്കാത്ത രാഷ്ട്രീയ - ജന -മാധ്യമ ശ്രദ്ധ എന്ത് കൊണ്ട് അരുവിക്കരയ്ക്ക് ലഭിക്കുന്നു ? ഇടതിനും വലതിനുമൊപ്പംചാഞ്ഞ ചരിത്രമുണ്ട് അരുവിക്കരയ്ക്ക് . കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽമണ്ഡലത്തിലെ 4 പഞ്ചായത്തുകൾ ഇടതിനും 4 പഞ്ചായത്തുകൾ വലതിനുമൊപ്പം നിന്നു.
1991 വരെ ആർ എസ് പി അടക്കി വാണിരുന്ന ആര്യനാട് മണ്ഡലത്തിൽ കോണ്ഗ്രസിലെയുവതുർക്കിയായിരുന്ന ജി കാർത്തികേയന്റെ വരവ് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾസൃഷ്ടിച്ചു . 1991 മുതൽ 2011 വരെ ജി കെ മണ്ഡലം നിലനിർത്തിപ്പോന്നു . 1991 ൽ കപങ്കജാക്ഷനെ 3480 വോട്ടുകൾക്ക് തോൽപ്പിച്ചു തുടക്കം കുറിച്ച വിജയ ഗാഥയ്ക്ക് , 2011 ൽ10,764 വോട്ടിന്റെ ലീഡോടെയാണ് വിരാമമിട്ടത് . അമ്പലത്തറ ശ്രീധരൻ നായരായിരുന്നുഎതിരാളി. അന്ന് 20,000 ത്തിലധികം വോട്ടുകൾ അമ്പലത്തറ നേടിയിരുന്നു എന്ന് കൂടിഓർക്കണം. ഇന്നു യു ഡി എഫ് ന്റെ ഭാഗമാണ് ആർ എസ് പി എന്ന് കൂട്ടി വായിക്കുകകൂടി വേണം . ആർ എസ് പി യുടെ സ്ഥാനാർഥികൾ ഒരിക്കലും ജി കാർത്തികേയന്റെരാഷ്ട്രീയ ജീവിതത്തോടു കിടപിടിക്കുന്നവർ ആയിരുന്നില്ല . 2006 ൽ പ്രൊഫ . ടി ജെചന്ദ്രചൂഡൻ മത്സരിച്ചപ്പോൾ ജി കെ ശെരിക്കും വിഷമ വൃത്തത്തിലായി . 2198 എന്നനേരിയ ഭൂരിപക്ഷത്തിനാണ് ആണ് അദേഹം മണ്ഡലം നിലനിർത്തിയത്. പോരിനുപോന്ന എതിരാളിയെ നിർത്തിയാൽ ജി കെ യ്ക്കും ( കോണ്ഗ്രസിനും ) അടിതെറ്റുംഎന്നതിന് ഇതിനെക്കാൾ നല്ലൊരു ഉദാഹരണം ആവശ്യമില്ല . ഇപ്പോൾ സി പി എംആയുധമാക്കുന്ന വാദങ്ങളിൽ ഒന്ന് കൂടിയാണിത് .
മുൻപ് ആർ എസ് പി ക്ക് പിന്തുണ നൽകിയിരുന്ന സി പി എം ആദ്യമായി സ്വന്തംസ്ഥാനാർഥിയെ ഗോദയിൽ ഇറക്കുന്ന മത്സരം കൂടിയാണിത് . നായനാർ മന്ത്രിസഭയിൽസ്പീക്കെറും , വി എസ് മന്ത്രിസഭയിൽ നിയമമന്ത്രിയുമായിരുന്ന വിജയകുമാറിന്പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ ഒന്നും തന്നെ അർഹിക്കുന്ന പരിഗണന സി പി എംനൽകിയിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദേഹത്തിന് പകരം മുന്നണിപരിഗണിച്ചത് ചെറിയാൻ ഫിലിപ്പിനെയായിരുന്നു . 16,167 വോട്ടിനാണ് അന്ന് ചെറിയാൻഫിലിപ്പ് കെ മുരളീധരനോട് പരാജയപ്പെട്ടത്. എം വിജയകുമാർ പിണറായി പക്ഷത്തിനുഅനഭിമതനായിരുന്നു എന്നർഥം. എന്നാൽ അതെ എം വിജയകുമാറിനെ ഇത്രയുംനിർണ്ണായകമായ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത് വി എസ് പക്ഷത്തിനെയുംഔദ്യോഗിക ( പിണറായി ) പക്ഷത്തിനേയും ഒരേ നുകത്തിൽ കെട്ടുക എന്ന ലക്ഷ്യത്തോട്കൂടിയാണ് . അദ്ദേഹത്തിന്റെ രാഷ്ട്രീയ അനുഭവസമ്പത്തും , അഴിമതിരഹിതപ്രതിഛായയും , സർവ്വോപരി 1987 ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ ജികാർത്തികേയനെ തോൽപ്പിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട് . പിണറായിയാണ്തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നതെന്ന് കോടിയേരി എത്ര ആവർത്തിച്ചാലും വിഎസ് എന്ന ക്രൌഡ് പുള്ളറാണ് താരമെന്ന് വ്യക്തം . വി എസ് ന്റെ ജനപിന്തുണവോട്ടായി മാറി , വിജയകുമാർ ജയിച്ചു വന്നാൽ വി എസ് ന്റെ അനിഷേദ്യ നേതൃത്വംഒന്ന് കൂടി ഊട്ടിയുറപ്പിക്കും. വരാനിരിക്കുന്ന 2016 നിയമസഭാ തിരഞ്ഞെടുപ്പ് ഇടതിന്അനുകൂലമാകുന്നതിനൊപ്പം പിണറായി വിജയൻറെ മുഖ്യമന്ത്രി സ്ഥാനാർഥിത്വം ചോദ്യചിഹ്നത്തിലാകും.
യു ഡി എഫ് സ്ഥാനാർഥിയായി കെ എസ് ശബരിനാഥൻ മത്സരിക്കുന്നതിനോട്കോണ്ഗ്രസിൽ നിന്നുള്ളിൽ തന്നെ വിമത സ്വരം ഉയർന്നിരുന്നു . ആനാട് ജയനെയും തമ്പാനൂർ രവിയേയും , പി എസ് പ്രശാന്തിനെയും അവഗണിച്ചു ജി കെ യുടെ മകൻ സ്ഥാനാർഥിയായത് സഹതാപ വോട്ടു മാത്രം ലക്ഷ്യമാണ് . ജി കെ യെ തുണച്ചിരുന്നപിന്നോക്ക - ആദിവാസി വോട്ടുകൾ യു ഡി എഫ് നെ പിന്തുണയ്ക്കുമോ എന്ന്കണ്ടറിയാം . സരിതയും മാണിയും കോഴയും കടന്നു കോണ്ഗ്രസ് മണ്ഡലം പിടിച്ചാൽ2016 ഉം കോണ്ഗ്രസ് തന്നെ അധികാരത്തിലേറും . ഉമ്മൻ ചാണ്ടിയെ വെട്ടി വീഴ്ത്താമെന്നചെന്നിത്തലയുടെ പൂതി അസ്ഥാനത്താവുകയും ചെയ്യും .
ഇനി ബി ജെ പി യുടെ കാര്യമെടുത്താൽ തങ്ങൾക്കു രംഗത്തിറക്കാവുന്നതിൽ മികച്ച സ്ഥാനാർഥിയെയാണ് മത്സരിപ്പിക്കുന്നത് - ശ്രി ഒ രാജഗോപാൽ . നെയ്യാറ്റിൻകരയിൽകപ്പിനും ചുണ്ടിനും ഇടയിലാണ് വിജയം നഷ്ടമായത് . മത്സരിക്കുന്നിടത്തെല്ലാം മികച്ച വോട്ടു നില അദേഹം നേടിയിരുന്നു . അരുവിക്കരയിലും അതാവർത്തിക്കുമെന്നുപ്രതീക്ഷിക്കാം . വിതുര , പൂവച്ചൽ , തൊളിക്കോട് , മേഖലയിൽ ബി ജെ പി ക്ക്ശക്തമായ വേരോട്ടമുണ്ട് . ആർ എസ് എസ് പദ്ധതിയായ ''വനവാസി കല്യാണ്‍ ആശ്രമം ''നല്ല രീതിയിൽ പ്രാവർത്തികമാക്കുന്നുണ്ട് ഇവിടെ . സി പി എം ഏര്യ കമ്മിറ്റി മെമ്പർബി ജെ പി യിലേക്ക് ചേക്കേറിയതും പരിഗണിക്കേണ്ട വസ്തുതയാണ് . കഴിഞ്ഞലോക്കൽ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി പലയിടത്തും രണ്ടാം സ്ഥാനത്തേക്ക്എത്തിയിരുന്നു . കേരള കോണ്ഗ്രസ് അംഗം പി സി തോമസ് ബി ജെ പി ക്ക് പിന്തുണ പ്രഖ്യാപിച്ചത് കത്തോലിക്കാ സഭയുടെ വോട്ടു ലഭിക്കാനുള്ള സാധ്യതയ്ക്കു ഊന്നൽനൽകുന്നു. വി എച് പി പ്രസിടന്റ്റ് പ്രവീണ്‍ തൊഗാടിയയുടെ ഇടയ്ക്കിടെയുള്ള എസ്എൻ ഡി പി നേതാവുമായുള്ള കൂടിക്കാഴ്ച , ഈഴവ വോട്ടു ബി ജെ പി ക്ക്ലഭിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് . മൊത്തത്തിൽ ബി ജെ പി ക്ക്അനുകൂല സാഹചര്യമാണ് അരുവിക്കരയിൽ ഇപ്പോഴുള്ളത് .
ഇടതോ വലതോ ബി ജെ പി യോ - ജയം ആർക്കാണെങ്കിലും കേരളരാഷ്ട്രീയത്തിൽസമൂലമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് എന്നകാര്യത്തിൽ തർക്കമില്ല.
ATHULYA B S
No comments:
Post a Comment