Friday, 4 September 2015

അയാളൊരു കടലായിരുന്നു


അയാളൊരു കടലായിരുന്നു.
internet courtesy
അകവും പുറവും അജ്ഞാതമായ , അഗാധമായ ചുഴികൾ ഒളിപ്പിച്ചു വയ്ക്കുന്ന കടലിനെപ്പോലെ അയാളും തന്നെ , തന്നിൽ തന്നെ ഒളിപ്പിച്ചു വച്ചു. 
കടലിലെ തിരമാലകളുടെ കയറ്റിറക്കം പോലെ അയാളുടെ മനസ്സും സഞ്ചരിച്ചു. 
കടലിൽ യഥേഷ്ടം നീന്തി തുടിക്കുന്ന തിരമാലകളെപ്പോലെ ആ മനസ്സും അലസ്സമായി , അലക്ഷ്യമായി സഞ്ചരിച്ചു
ആർക്കും പിടികൊടുക്കാതെ , ഇപ്പോൾ എത്തി പിടിക്കാമെന്ന പ്രതീതിയോടെ....
വൃഥാ കടലിനെ നോക്കി നിൽക്കെ ,കാൽനഖങ്ങളിൽ തിരമാലകൾ തൊട്ടുരുമവെ അയാളോർത്തു , തിരമാലകൾ മായ്ച്ചു കളയുന്ന മണൽത്തരികൾ പോലെ ഒരിക്കൽ ഞാനും ഈ സാഗരത്തിന്റെ അഗാധഗർത്തങ്ങളിൽ മുങ്ങിത്താഴും...
അപ്പോഴും ഞാനും കടലും മാത്രം...
അതിന്റെ ആഴങ്ങളിൽ ഞാനും -ഞാനും  മാത്രം.....

2 comments: