Sunday, 10 January 2016


അന്നൊരു ബുധനാഴ്ച ആയിരുന്നു
ഞാൻ ഭൂമിയിൽ പിറവി കൊണ്ടതിന്റെ
ആണ്ടാഘോഷം  നടക്കുന്ന ദിവസം
മുൻപൊരിക്കലും ഇല്ലാത്തവിധം ദേഹം തണുത്തിരുന്നു
ഉള്ളിലെ ദേഹി വിറകൊണ്ടിരുന്നു
അതൊരു വല്ലാത്ത തണുപ്പായിരുന്നു
മരണത്തിന്റെ തണുപ്പ്
മലർക്കെ  കത്തിച്ചു വച്ച തേങ്ങാമുറിയുടെ ഗന്ധം
ഞാൻ മൂക്കുപൊത്തി പക്ഷെ വേണ്ടി വന്നില്ല
എന്റെ കൈതലങ്ങളെക്കാൾ  ബലം
രണ്ടുതുണ്ട് പഞ്ഞിക്കായിരുന്നു
എല്ലാം തയ്യാറായിരുന്നു
പുതപ്പിക്കാൻ വെള്ളമുണ്ടുംഏറ്റു വാങ്ങാൻ ചിതയും
തീരാത്ത തണുപ്പിനെ തീപിടിപ്പിക്കാൻ ചിതയ്ക്കായി
എല്ലാറ്റിനും സാക്ഷിയായി ഒരു കോണിൽ നീയുമുണ്ടായിരുന്നു
പിറന്നാളിനായി നീ കരുതിയ സമ്മാനം
ചിതയിലേക്ക് തന്നെ വലിച്ചെറിഞ്ഞു
വാക്ക് പാലിക്കാത്തവളോടുള്ള  നിന്റെ പ്രതിഷേധം
ഒരിക്കലും അണയാത്ത പ്രതിഷേധം...
പക്ഷെ ചിത ഉടനെ കെട്ടു പോകും ഞാനും ....

No comments:

Post a Comment