തപാൽപെട്ടിയിലെ കത്തുകൾ
![]() |
picture courtesy:internet |
തപാൽ പെട്ടിയിലെ കത്തുകളെ കുറിച്ച് പണ്ടെങ്ങോ വായിച്ചതു ഓർമ വരുന്നു. ഒരേ തപാൽ പെട്ടിയിൽ ഒന്നിനോടൊന്നു ഒട്ടിച്ചേർന്നു കിടന്നാലും അവർ പരസ്പരം യാതൊന്നും പങ്കുവെയ്യ്ക്കാറില്ല. യാത്രയുടെ ഉദ്ദേശ്യമോ , ലക്ഷ്യസ്ഥാനമോ ഒന്നും .ഓരോ യാത്രയും ഓരോ മരണമെന്ന പോലെ , കനത്ത നിശബ്ദത മാത്രം അവശേഷിപ്പിക്കുന്നു.ഒന്നാലോചിച്ചാൽ നമുക്ക് മനസിലാകും ആ കത്തുകളും നാം മനുഷ്യരും ഏതാണ്ട് ഒരുപോലെ തന്നെ.ഒരു യാത്രയിൽ ഒരേ ഇരിപ്പിടത്തിൽ തൊട്ടു തൊട്ടു ഇരുന്നാലും മൗനതിന്റീയ് വലിയൊരു വിടവ് അവർക്കിടയിൽ അവശേഷിക്കും.ചിലർ എത്ര സംസാരിച്ചാലും ആ വാചാലത ഒരർത്ഥത്തിൽ മൗനം തന്നെയായിരിക്കും , മറ്റു ചിലരാകട്ടെയ് തങ്ങളുടെ മൗനം കൊണ്ട് പോലും വാചാലത സൃഷ്ടിക്കുന്നു.മനുഷ്യന്റെയ ഒരേ ഭാവതിന്റെയ ഇരു തലങ്ങൾ.അല്ലെങ്കിലും ഈ ലോകം നമുക്ക് മുന്നിൽ പലപ്പോഴും അവശേഷിപ്പിക്കുക ഇത്തരം ചില വൈരുധ്യങ്ങൾ ആകും ......
ATHULYA B S
No comments:
Post a Comment