ബന്ധിതം
എഴുതാൻ ഞാൻ ഒരു പേന എടുത്തു
![]() |
picture courtesy: internet |
കടലാസ് പോലെ ശൂന്യം ആയിരുന്നു മനസ്സും...
പക്ഷെ എനിക്ക് എഴുതണം , ഇവ എന്റെയ മാത്രം അക്ഷരങ്ങൾ ആണ് , അതിനെ കഥയെന്നോ കവിതയെന്നോ - എങ്ങനെ
വേണേലും വിളിക്കാം ..പണ്ടൊരു കഥയിൽ കഥാകാരി പറയുന്നുണ്ട്
''ഒരു സ്ത്രീക്ക് ഏറ്റവും എളുപ്പം ചെയ്യാവുന്ന ഒന്ന് എഴുത്താണ്-കടലാസിനും മഷിയ്ക്കും വില തുച്ചമല്ലേയ്?''
ചിന്തകളിൽ അക്ഷരം വഴുതിപ്പോയി , കടലാസ് പഴയപടി ഇപ്പോഴും ശൂന്യമാണ് ...
എന്തിനെഴുതണം? ഞാൻ എന്നോട് ചോദിച്ചു
ആരുടെയെങ്കിലും പ്രശംസയ്ക്ക് വേണ്ടിയോ ? അല്ലെങ്കിൽ ഏതെങ്കിലും പുരസ്ക്കാരത്തിന് വേണ്ടിയോ ?
ഞാൻ എന്നോട് പറഞ്ഞു
അല്ല നിനക്ക് വേണ്ടി , നിന്റെയ ഉള്ളിൽ സ്വാതന്ത്ര്യം കാക്കുന്ന അക്ഷരങ്ങൾ ഉണ്ട് - സ്വരവും വ്യഞ്ജനവും ചില്ലും ഒക്കെ..
നീ കേട്ടിട്ടിലേയ് ''ബന്ധുര കാഞ്ചന കൂട്ടിൽ ആണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ''
സ്വതന്ത്രരാക്ക് അവരെ , ആരൊക്കെയോ ചുറ്റിനും ആർത്തലച്ചു..
സ്വതന്ത്രരാക്ക് ഞങ്ങളെ '
ഞാൻ എന്റെയ കഴുത്തിലെ സ്വർണ ചങ്ങലയിലേക്കും കടലാസിലേക്കും മാറി മാറി നോക്കി
'' സ്വയം ബന്ധിതയായ ഞാൻ നിങ്ങളെ എങ്ങനെ സ്വതന്ത്രരാക്കും ?''
ATHULYA B S
No comments:
Post a Comment