Tuesday, 8 November 2016

oh my hell i lost my path somewhere in the hills
wandering in the woods lonely lonely lonely
 The sun in the sky laughing at me 
you fool the road was wrong!
It laughs  like a roaring lion
may be he is right the road
 i had taken was wrong
now miles to go ...miles to go for reaching in the right path



Sunday, 14 August 2016

ഒടുവിലായി  ഞാനൊരു കുറിപ്പെഴുതി
പഠിച്ചതും പഠിപ്പിച്ചതും ഒക്കെ
ചേർത്ത് വച്ചൊരു കുറിപ്പ്
നിങ്ങൾ പറയും അതൊരു മരണക്കുറിപ്പാണെന്നു
പക്ഷെ എനിക്കത് എന്റെ ജീവിതത്തിന്റെ കുറിപ്പാണു
പിന്നിട്ട കാലവും കോലവും കുത്തിക്കുറിച്ചൊരു കണക്കു പുസ്തകം
ഒടുവിലൊരു അടിവരയിൽ പിണഞ്ഞു  കിടക്കുന്നു
ലാഭവും നഷ്ടവും !
വെട്ടിത്തിരുത്തലുകളില്ല , മായ്ച്ചെഴുത്തുകളില്ല
ഇനി മടങ്ങാം ഒരു പിടി മണ്ണിലോ
ഒരു തിരി അന്ഗ്നി നാളത്തിലോ
ഒടുവിലീ കുറിപ്പും ഉള്ളിലെ ഈ  മിടിപ്പും
മറവിയെന്ന അത്ഭുത ശിശുവിൽ വിലയം പ്രാപിച്ചു കൊള്ളും !

Thursday, 7 July 2016

ഞാൻ അതെന്താണ് ?
അതാണ് ചോദ്യം ..
നിങ്ങളെ കുഴക്കുന്ന എന്നെ കുഴക്കുന്ന ചോദ്യം !
ഞാൻ അതു  വെറും ഉടലെന്നു ലോകം
 ഉയിരോ അതു വെറും മിഥ്യയെന്നും അവർ !
നിനക്കതിനെ അണിയിച്ചൊരുക്കാം
ലോകമത് ആസ്വദിക്കും ആവോളം
പക്ഷെ ഉയിർ അതിനെയങ്ങു പൂട്ടിയേരെ
കടും ചങ്ങലപ്പൂട്ടിനു .
നിനക്ക് സത്തയില്ല ശബ്ദമില്ല
 ഉടൽ മാത്രമേയുള്ളൂ , അതേ പാടുള്ളൂ
ഞാൻ ഉറക്കെ  പറയാൻ നോക്കി
ഇപ്പറഞ്ഞതെല്ലാം ചേർന്നതാണ് ഞാൻ എന്നു
പക്ഷെ ഉയിരിന്റെ ശബ്ദം
ഉടലിൽ എവിടെയോ കുടുങ്ങിപ്പോയി ,
ആരോ കുടുക്കിക്കളഞ്ഞു !



Monday, 25 April 2016

നന്ദി ....നന്ദി..... അടുത്ത വർഷവും   നീ  ഇതേ പോലെ നല്ല സമ്മാനങ്ങൾ തന്നാൽ കൊള്ളാം .. 


ശ്രീക്കു ........നീയും അവനും എന്നെ ഞെട്ടിച്ചു ശെരിക്കും ..
രണ്ടും തന്ന  എട്ടിന്റെ സമ്മാനത്തിനു  നന്ദി

അടുത്ത വർഷം ഇതിലും ഗംഭീരമാക്കണം ...

ഇനീം ഇതേപോലെ ഒരുപാട്  സന്തോഷമുള്ള പണികൾ പ്രതീക്ഷിച്ചു കൊള്ളുന്നു ...നിങ്ങൾക്ക്  എല്ലാ ഭാവുകങ്ങളും ...


birthday - it's something special for everybody.
 and my dear ones made it so much special .. thakzzzzz so much .....

i know there is no need of thanking ...എന്നാലും ഇരിക്കട്ട് ഒരു സ്റ്റൈൽ നു ..

ANYWAY ONCE AGAIN THANK UUUUUUUU...




Monday, 7 March 2016

അതൊരു ഭ്രൂണമായിരുന്നു
ജീവന്റെ ഭ്രൂണം ഭാവിയുടെ ഭ്രൂണം
അതിനൊരു ലിംഗമുണ്ടായിരുന്നു
പക്ഷെ മതമില്ലയിരുന്നു രാഷ്ട്രീയവും
അത് കൊണ്ടാകാം കൊല്ലപ്പെട്ട അതിനു വേണ്ടി
കൊടിതോരണങ്ങളോ മുദ്രാവാക്യങ്ങളോ ഉയരാതിരുന്നത് ...

Thursday, 25 February 2016

"മനസ്സ് അത്യന്തം രഹസ്യമയമാണ് .ഏതു  നിമിഷത്തിലാണ് മനസ്സിന് പരിവർത്തനം വരുന്നതെന്ന് പറയാൻ പ്രയാസം . അലംഖ്യമായ പർവതമെന്നു കരുതിയിരുന്നത് പൊടുന്നനെ മേഘമാലകൾ  പോലെ മറഞ്ഞു പോകുന്നു . അഭിമാനം ഉദ്വേഗമായി മാറുന്നു . ഇതൊരിക്കലും സംഭവിക്കുകയില്ല എന്ന് കരുതപ്പെട്ടിരിക്കുന്നത് നിഷ്പ്രയാസം സംഭവിക്കും എന്ന സ്ഥിതിയിലാകുന്നു .

മനുഷ്യൻ ഏറ്റവും അധികം നിസ്സഹായനായി തീരുന്നത് സ്വന്തം മനസ്സിന്റെ മുന്നിലാണ്. അവനു ലോകത്തിലെ മറ്റെല്ലാ ശക്തികളുടെയും കരുത്തനായ യജമാനനാകാൻ  കഴിയും . എന്നാൽ സ്വന്തം മനസ്സിന്റെ മുന്നിൽ ദുർബലനായ  ദാസൻ മാത്രമാണ് . "

ബകുളിന്റെ  കഥ
ആശാപൂർണ്ണാ  ദേവി 

Saturday, 23 January 2016

ചില കവിതകൾ  അങ്ങനെയാണ് 
അത് ഹൃദയം കൊണ്ടെഴുത്തണം 
അതൊരു പക്ഷെ എന്റെ നഷ്ടങ്ങളെ  
കുറിച്ചാകാം അതുമല്ലെങ്കിൽ എന്റെ വേദനകളെ 
കുറിച്ചാകാം അതുമല്ലെങ്കിൽ എന്റെ പ്രണയത്തെ 
കുറിച്ചാകാം
 ഇതിനുമപ്പുറം എഴുതുവാൻ 
എന്റെ ജീവിതത്തിൽ;ഇനി എന്താണ് ഉള്ളത് 
ഇത് വെറും അക്ഷരങ്ങൾ ആണ്
എന്നിൽ ഉറവ പൊട്ടിയ ഞാൻ ചുമക്കുന്ന 
ഞാൻ പിറവി കൊടുക്കുന്ന അക്ഷരങ്ങൾ 
ഞാൻ നഷ്ടപ്പെടുത്താൻ കൊതിക്കുന്ന 
എന്റെ സ്വത്വം ..ഒരു പക്ഷെ ഞാൻ നേടാൻ കൊതിക്കുന്നതും 
പക്ഷെ ഈ ലോകത്തിൽ  ഏറ്റവും അധികം 
ധൈര്യം വേണ്ടത് ഞാൻ ആയി തന്നെ ജീവിച്ചു 
ഞാൻ ആയി തന്നെ മരിക്കാനാണ് .....
നമുക്ക് കഴിയാതെ പോകുന്നതും അതൊക്കെ തന്നെ 

Tuesday, 12 January 2016


കാഫ്ക ഞാൻ  നിന്റെ പ്രണയ ലേഖനങ്ങൾ വായിച്ചിട്ടില്ല
ഇനിയൊട്ടു വായിക്കുകയും ഇല്ല
നിന്റെയും എന്റെയും പ്രണയം ഒന്ന് തന്നെ
അത് പഴയ പല ഓർമ്മകളുടെയും കുഴിച്ചു മൂടലും
പുതിയ ഓർമ്മകളുടെ സൃഷ്ടിക്കലുമാണ്
ഒടുവിൽ നിന്റെ ഞരമ്പുകൾ തുളയ്ക്കുന്ന വേദനയോടെ
എല്ലാ ഓർമ്മകളെയും നീ തൂത്തെറിയും
എന്നിട്ടോ നീ പിന്നെയും പഴയ പ്രണയത്തിന്റെ പുതിയ തീരം തേടി  പോകും
ഒരു ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ അല്ലേ കാഫ്ക ?
ഒടുവിൽ ഒരു പ്രണയത്തിനും പിടി കൊടുക്കാതെ
മറവി ബാധിച്ചു നീയും ഞാനും ശിഷ്ട കാലം
എന്തെങ്കിലും എഴുതി വയ്ക്കും
പുറകെ വരുന്ന വിഡ്ഢി കോമരങ്ങൾ
അത് വായിച്ചു രസിക്കട്ടെ ..അത്ര തന്നെ ..

Sunday, 10 January 2016

free thinkers: അന്നൊരു ബുധനാഴ്ച ആയിരുന്നുഞാൻ ഭൂമിയിൽ പിറവി കൊണ്...

free thinkers:
അന്നൊരു ബുധനാഴ്ച ആയിരുന്നു
ഞാൻ ഭൂമിയിൽ പിറവി കൊണ്...
: അന്നൊരു ബുധനാഴ്ച ആയിരുന്നു ഞാൻ ഭൂമിയിൽ പിറവി കൊണ്ടതിന്റെ ആണ്ടാഘോഷം  നടക്കുന്ന ദിവസം മുൻപൊരിക്കലും ഇല്ലാത്തവിധം ദേഹം തണുത്തിരുന്നു ഉള്ള...

അന്നൊരു ബുധനാഴ്ച ആയിരുന്നു
ഞാൻ ഭൂമിയിൽ പിറവി കൊണ്ടതിന്റെ
ആണ്ടാഘോഷം  നടക്കുന്ന ദിവസം
മുൻപൊരിക്കലും ഇല്ലാത്തവിധം ദേഹം തണുത്തിരുന്നു
ഉള്ളിലെ ദേഹി വിറകൊണ്ടിരുന്നു
അതൊരു വല്ലാത്ത തണുപ്പായിരുന്നു
മരണത്തിന്റെ തണുപ്പ്
മലർക്കെ  കത്തിച്ചു വച്ച തേങ്ങാമുറിയുടെ ഗന്ധം
ഞാൻ മൂക്കുപൊത്തി പക്ഷെ വേണ്ടി വന്നില്ല
എന്റെ കൈതലങ്ങളെക്കാൾ  ബലം
രണ്ടുതുണ്ട് പഞ്ഞിക്കായിരുന്നു
എല്ലാം തയ്യാറായിരുന്നു
പുതപ്പിക്കാൻ വെള്ളമുണ്ടുംഏറ്റു വാങ്ങാൻ ചിതയും
തീരാത്ത തണുപ്പിനെ തീപിടിപ്പിക്കാൻ ചിതയ്ക്കായി
എല്ലാറ്റിനും സാക്ഷിയായി ഒരു കോണിൽ നീയുമുണ്ടായിരുന്നു
പിറന്നാളിനായി നീ കരുതിയ സമ്മാനം
ചിതയിലേക്ക് തന്നെ വലിച്ചെറിഞ്ഞു
വാക്ക് പാലിക്കാത്തവളോടുള്ള  നിന്റെ പ്രതിഷേധം
ഒരിക്കലും അണയാത്ത പ്രതിഷേധം...
പക്ഷെ ചിത ഉടനെ കെട്ടു പോകും ഞാനും ....

കുറേ അക്ഷരങ്ങൾ അവ ഞാൻ  വെറുതേ
കോറിയിട്ടു ഒരു വെള്ള പേപ്പറിൽ
കഥയായിരുന്നില്ല  കവിതയും
വായിച്ചവർ പക്ഷെ കഥയെന്നോ
കവിതയെന്നോ ഒക്കെ വിളിച്ചു
ഞാൻ കൂടുതൽ വായിക്കുവാൻ നിന്നില്ല
കാരണം എനിക്ക് പേടിയായിരുന്നു
എന്റെ അക്ഷരങ്ങളെ
അത് ചിലപ്പോൾ വേണ്ടാത്തതൊക്കെയും വിളിച്ചു പറയും .....

Saturday, 9 January 2016

ആകാശത്തിലെ ഉയർന്നു പൊങ്ങുന്ന ബലൂണുകളെ  കണ്ടിട്ടില്ലേ
ആരും നിയന്ത്രിക്കാനില്ലാതെ തന്നിഷ്ടം പോലെ , പറന്നു പറന്നു പറന്നു മേഘങ്ങളെ തൊട്ടുരുമി പറവകളോട് കിന്നാരം പറഞ്ഞ് അതങ്ങനെ പറക്കുന്നു.

ഞാനും ആകാശ ബലൂണാകാനാണ് എന്നും കൊതിച്ചത്.
ശരിക്കും ഒരു തോന്ന്യവാസി
ചോദ്യങ്ങളുടെ ശല്യപ്പെടുത്തലുകളില്ലാതെ ഉത്തരങ്ങളുടെ ഭാരമില്ലാതെ ഞാനും പറക്കാൻ കൊതിച്ചു.
പറക്കാൻ സാധിച്ചു പക്ഷെ ബലൂണായല്ല പട്ടമായി ...ഭൂമിയിൽ ആരുടേയോ വിരൽത്തുമ്പിനാൽ തെന്നിപ്പറക്കുന്ന പട്ടമായി ..
പട്ടത്തെ പോലെ ആരുടേയോ പലേ രൂപത്തിലുളള പലേ ആകൃതിയിലുളള വിരൽത്തുമ്പിനിടയിൽ എന്റെ സ്വാതന്ത്ര്യത്തിന്റെ ചരടും ഞെരിഞ്ഞമർന്നു.

ചുവപ്പിന്റെ ആരും കാണാത്ത അടിയൊഴുക്കുകൾ എന്നിൽ ആദ്യമായി ആവേശിച്ചപ്പോഴാണ് അന്നു വരെ ഞാൻ എനിക്കുണ്ടായിരുന്നു  എന്ന് വിശ്വസിച്ചു പോന്ന സ്വാതന്ത്ര്യം അസ്വാതന്ത്ര്യത്തിലേക്ക് പരകായ പ്രവേശം നടത്തിയത്. അന്നു മുതൽക്കെയാണ് പലപ്പോഴും  പതിഞ്ഞ സ്വരത്തിൽ ചിലപ്പോഴൊക്കെ ഉറക്കെയും അമ്മ പറഞ്ഞു തുടങ്ങിയത് മെഹക് നീയൊരു പെൺകുട്ടിയാണ്.



പിന്നീട്   16 ലും 26 ലും 60 ലും അതു തന്നെ ആവർത്തിക്കപ്പെട്ടു.

ഓർമ്മപ്പെടുത്തൽ ഒരു നശിച്ച ഓർമ്മപ്പെടുത്തൽ എന്നു ഞാൻ എല്ലായ്പ്പോഴും എന്നോട് തന്നെ പരാതി പറഞ്ഞു.

നേരത്തേ പറഞ്ഞ പട്ടത്തിന്റെ ചരട് പൊട്ടിച്ച് തന്നിഷ്ടം പോലെ പറക്കാൻ പലവുരു ഞാൻ ശ്രമിച്ചു. പിന്നീടെപ്പഴോ ഞാൻ തന്നെ മനസ്സിലാക്കി ചരട് അത്ര വേഗം പൊട്ടില്ലെന്ന് കാരണം ചരട് പലപ്പോഴും പലരുടേയും വിരലുകൾക്കിടയിൽ ഞെരിഞ്ഞമർന്നിരുന്നു.അതിനു സംരക്ഷണം നൽകാൻ സമൂഹമെന്ന സൈനികർ എല്ലായ്പ്പോഴും കോപ്പുകൂട്ടി തയ്യാറായിരുന്നു.

പരാജയം അത് എന്റേതായിരുന്നു ..പട്ടം പറന്നു കൊണ്ടേയിരുന്നു നൂലൊട്ടു പൊട്ടിയുമില്ല......എന്നിലെ നിഷേധിയെ അടക്കി നിർത്താൻ ഞാൻ ഇപ്പോൾ

പഠിച്ചിരിക്കുന്നു..